Follow KVARTHA on Google news Follow Us!
ad

സിറിയയ്‌ക്കെതിരെ അമേരിക്കയുടെ യുദ്ധപ്രഖ്യാപനം

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയില്‍ അമേരിക്കയുടെ യുദ്ധപ്രഖ്യാപനം. പ്രതിഷേധക്കാര്‍ക്കു Washington, America, Warning, Syria, World, President, War, Barack Obama, Malayalam News,
വാഷിങ്ടണ്‍: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയില്‍ അമേരിക്കയുടെ യുദ്ധപ്രഖ്യാപനം. പ്രതിഷേധക്കാര്‍ക്കു നേരെ ഭരണകൂടം രാസായുധം പ്രയോഗിച്ചുവെന്നത് സ്ഥിരീകരിച്ചതോടെയാണ് സിറിയയ്‌ക്കെതിരെ സൈനിക നടപടിയെടുക്കാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമയെ പ്രേരിപ്പിച്ചത്.

ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 11.30 ഓടെ നടത്തിയ പ്രസംഗത്തിലാണ് ഒബാമ സിറിയന്‍ ഭരണകൂടത്തിനെതിരെ യുദ്ധം പ്രഖ്യാപനം നടത്തിയത്. പാര്‍ലമെന്റിന്റെ അനുമതി ആവശ്യമാണെന്നിരിക്കെ അതിനു ശേഷമായിരിക്കും നടപടി ആരംഭിക്കുകയെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.

നടപടിയെടുക്കുന്ന കാര്യത്തില്‍ ഐക്യരാഷ്ട്ര സഭയുടെ തീരുമാനത്തിനായി കാത്തുനില്‍ക്കില്ല. സിറിയന്‍ ഭരണകൂട കേന്ദ്രങ്ങളായിരിക്കും ആക്രമം നടത്തുക. ആക്രമം ഏതുനിമിഷം ഉണ്ടാകുമെന്നും എന്തും നേരിടാന്‍ അമേരിക്ക തയ്യാറാണെന്നും ഒബാമ വ്യക്തമാക്കി.

Washington, America, Warning, Syria, World, President, War, Barack Obama, Malayalam News, National News,
ഇതിനിടയില്‍ സിറിയക്കെതിരെ അമേരിക്ക യുദ്ധ പ്രഖ്യാപനം നടത്തിയതോടെ പ്രതിസന്ധി വിലയിരുത്താനായി അറബ് വിദേശകാര്യ മന്ത്രിമാര്‍ ഞായറാഴ്ച യോഗം ചേരും. ഇപ്പോഴത്തെ പ്രതിസന്ധി ഏങ്ങിനെ മറികടക്കാനാകും എന്നതായിരിക്കും ചര്‍ച്ച ചെയ്യുകയെന്ന് അറബ് ലീഗ് അധ്യക്ഷന്‍ നബീല്‍ അല്‍ അറബി അറിയിച്ചു.

അതേസമയം സിറിയയില്‍ രാസായുധം പ്രയോഗിച്ചുവെന്ന വാദം അസംബന്ധമാണെന്ന് റഷ്യന്‍ പ്രസിഡണ്ട് വളാടമിന്‍ പുടിന്‍ പറഞ്ഞു. രാസായുധം പ്രയോഗിച്ചതിന് അമേരിക്ക തെളിവ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
Keywords: Washington, America, Warning, Syria, World, President, War, Barack Obama, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment