Follow KVARTHA on Google news Follow Us!
ad

മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരിച്ചുവരുന്നു

മാസങ്ങളോളം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന് മഞ്ജു വാര്യരുടെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത Entertainment, Actress, Gossip, film, Dileep, Kochi, Malayalam, Released, Manju warrier And Mohanlal, Join Again, Ranjith New Film, Manju Warrier about to Act in Mohanlal
മാസങ്ങളോളം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന് മഞ്ജു വാര്യരുടെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മഞ്ജു മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നുവെന്നാണ് ആ വാര്‍ത്ത. മോഹന്‍ലാലിനൊപ്പം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മഞ്ജു വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നത്.

നീണ്ട 15 വര്‍ഷത്തിന് ശേഷമാണ് മഞ്ജു സിനിമയിലേക്ക് തിരിച്ചുവരുന്നത്. മഞ്ജു ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചുവരുന്നതായി നേരത്തെ തന്നെ റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടയില്‍ കല്യാണ്‍ ജ്വല്ലേര്‍സിന്റെ പരസ്യത്തില്‍ ബിഗ്ബി അമിതാഭ് ബച്ചനൊപ്പം മഞ്ജു ക്യാമറയ്ക്ക് മുന്നിലെത്തി. നൃത്തവേദികളിലും മഞ്ജു ഈയടുത്ത കാലത്ത് സജീവമായിരുന്നു. സിനിമയിലേക്ക് തിരിച്ചുവരുന്നതിന്റെ മുന്നോടിയായിരുന്നു പരസ്യ ചിത്രമെന്നും ജനസംസാരമുണ്ടായിരുന്നു.

Entertainment, Actress, Gossip, film, Dileep, Kochi, Malayalam, Released, Manju warrier And Mohanlal, Join Again, Ranjith New Film, Manju Warrier about to Act in Mohanlalഇതിനിടയില്‍ മഞ്ജു തിരിച്ചുവരവിനില്ലെന്ന റിപോര്‍ട്ടുകള്‍ ഗോസിപ്പു കോളങ്ങളില്‍ ഇടംപിടിച്ചു. ഇതിനെല്ലാം വിരാമമിട്ടാണ് മഞ്ജു തിരിച്ചു വരുന്നത്. 1999 ല്‍ പുറത്തിറങ്ങിയ സുരേഷ് ഗോപി നായകനായ പത്രം എന്ന ചിത്രത്തിലാണ് മഞ്ജു അവസാനമായി അഭിനയിച്ചത്. ഇതിനു ശേഷം നടന്‍ ദിലീപ് മഞ്ജുവിന്റെ കഴുത്തില്‍ മിന്നുചാര്‍ത്തി.

രണ്ട് മാസത്തിനുള്ളില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ചിത്രത്തിന്റെ കരാറില്‍ മഞ്ജു വാര്യര്‍ ഒപ്പിട്ടതായും വാര്‍ത്തകളുണ്ട്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. അതേസമയം മഞ്ജുവിന്റെ പ്രതിഫല തുക എത്രയെന്നത് സംബന്ധിച്ച വിവരം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല.

Also Read: 
പട്രോളിംഗിനിടെ അക്രമം: 3 പോലീസുകാര്‍ ആശുപത്രിയില്‍
Keywords: Entertainment, Actress, Gossip, film, Dileep, Kochi, Malayalam, Released, Manju warrier And Mohanlal, Join Again, Ranjith New Film, Manju Warrier about to Act in Mohanlal, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment