Follow KVARTHA on Google news Follow Us!
ad

ഡീസല്‍, മണ്ണെണ്ണ, പാചക വാതക വില കുത്തനെ കൂട്ടിയേക്കും

ഇന്ധന വില കുത്തനെ വര്‍ധിപ്പിക്കാന്‍ നീക്കം. ഡീസല്‍ ലിറ്ററിന് 3.50 രൂപയും മണ്ണെണ്ണയ്ക്ക് രണ്ട് Crude Oil, Price, Diesel, Hike, Business, Kerosene of Rs-2, LPG Rs- 50 per cylinder, Malayalam News,
ന്യൂഡല്‍ഹി: ഇന്ധന വില കുത്തനെ വര്‍ധിപ്പിക്കാന്‍ നീക്കം. ഡീസല്‍ ലിറ്ററിന് 3.50 രൂപയും മണ്ണെണ്ണയ്ക്ക് രണ്ട്, പാചക വാതക സിലണ്ടറിന് 50 രൂപയും വര്‍ധിപ്പിക്കാനാണ് പുതിയ നീക്കം നടക്കുന്നത്. വിലവര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും ധനമന്ത്രി പി. ചിദംബരത്തിനും കത്തയച്ചു.

പെട്രോള്‍ ലിറ്ററിന് 2.35 രൂപയും ഡീസലിന് 50 പൈസയും വര്‍ധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ഒരു ഇന്ധന വിലവര്‍ധവിന് പെട്രോളിയം മന്ത്രാലയം ആലോചിക്കുന്നത്. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയര്‍ന്നുവെന്നാണ് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. ഇതിലൂടെ 180,000 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നും മന്ത്രാലയം പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു.

Crude Oil, Price, Diesel, Hike, Business, Kerosene of Rs-2, LPG Rs- 50 per cylinder, Malayalam News,
രൂപയുടെ വില ഇടിഞ്ഞതോടെ ലിറ്ററിന് 12.12 രൂപ നഷ്ടത്തിലാണ് എണ്ണ കമ്പനികള്‍ ഡീസല്‍ വില്‍ക്കുന്നത്. 50 പൈസയുടെ വര്‍ധനവ് ഈ നഷ്ടം നികത്താന്‍ പര്യാപ്തമല്ലെന്നുമാണ് എണ്ണ കമ്പനികള്‍ പറയുന്നത്.
Keywords: Crude Oil, Price, Diesel, Hike, Business, Kerosene of Rs-2, LPG Rs- 50 per cylinder, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment