Follow KVARTHA on Google news Follow Us!
ad

അമ്മയുടെ 60 -ാം ജന്മവാര്‍ഷികദിനാഘോഷം; ഹരിതവല്‍ക്കരണത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച

മാതാ അമൃതാനന്ദമയിയുടെ 60 -ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മാതാ അമൃതാനന്ദമയി മഠം Kollam, Kerala, Mata Amritanandamayi Math's, Programme, State Capital, Thiruvananthapuram, Inaugurated, September 2,
തിരുവനന്തപുരം: മാതാ അമൃതാനന്ദമയിയുടെ 60 -ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മാതാ അമൃതാനന്ദമയി മഠം ഇന്ത്യയിലുടനീളം 60 ലക്ഷം വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ച് നടത്തുന്ന ബഹുജനപങ്കാളിത്തത്തോടെയുള്ള വനവല്‍ക്കരണ പരിപാടിക്ക് തിങ്കളാഴ്ച തുടക്കമാകും. രാവിലെ ഒമ്പത് മണിക്ക് ക്ലിഫ് ഹൗസില്‍ വൃക്ഷത്തൈ നട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

ഒരു വര്‍ഷംകൊണ്ട് രാജ്യത്താകമാനം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ ഭാഗമായി, അമ്മയുടെ 60-ാം ജന്മദിനമായ സെപ്റ്റംബര്‍ 27 നകം കേരളത്തില്‍ മാത്രം ആറു ലക്ഷം വൃക്ഷത്തൈകളാണ് നടുക. ഇന്ത്യയിലുടനീളം വൃക്ഷത്തൈകളുടെ വിതരണവും നടീലും മഠത്തിന്റെ നേതൃത്വത്തില്‍ നടത്തുമെന്നും ഇതിന് എല്ലാ മേഖലകളിലേയും വിശ്വാസികളായ വോളന്റിയര്‍മാരുടെയും മഠത്തിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പിന്തുണയുമുണ്ടാകുമെന്നും മഠം വക്താക്കള്‍ പറഞ്ഞു.

കൊല്ലം ജില്ലയിലെ വള്ളിക്കാവിലുള്ള അമൃത വിശ്വവിദ്യാപീഠത്തിനു പുറമെ 50ല്‍ അധികം അമൃതവിദ്യാലയങ്ങളും മഠത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ വിശ്വാസസംഘടനകളുടെ സഹകരണത്തോടെ വനവല്‍ക്കരണ പരിപാടി വിദേശരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. യുണൈറ്റഡ് നേഷന്‍സ് ബില്യണ്‍ ട്രീ ക്യാമ്പയിന്‍ അംഗമെന്ന നിലയില്‍ 2001 മുതല്‍ ഇതുവരെ 10 ലക്ഷം വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കാന്‍ മഠം മുന്‍കൈ എടുത്തിട്ടുണ്ട്.

സെപ്റ്റംബര്‍ 26, 27 തിയതികളില്‍ വള്ളിക്കാവില്‍ നടക്കുന്ന അമ്മയുടെ 60-ാം ജന്മദിനാഘോഷമായ അമൃതവര്‍ഷം 60ല്‍ അഞ്ചു ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. അനവധി മാനുഷിക സാമൂഹ്യക്ഷേമ പരിപാടികളും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

Kollam, Kerala, Mata Amritanandamayi Math's, Programme, State Capital, Thiruvananthapuram, Inaugurated, September 2, Kerala Chief Minister, Oommen Chandy, Planting,മഠത്തിന്റെ സന്നദ്ധസേവനത്തിന്റെ ഭാഗമായ ഹരിതപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഈ വനവല്‍ക്കരണ പരിപാടി. ഇന്ത്യയുടെ ഭൗതിക സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള അമലഭാരതം ക്യമ്പയിനും ഇതില്‍ ഉള്‍പെടുന്നു. 2010 മുതല്‍ ഇതിന്റെ ഭാഗമായി ആയിരത്തിലധികം ശുചീകരണപ്രവര്‍ത്തനങ്ങള്‍ മഠം നടത്തിക്കഴിഞ്ഞു. ശബരിമലയിലേയും പമ്പയിലേയും മാലിന്യങ്ങള്‍ സംസ്ഥാനസര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം നീക്കം ചെയ്തതും ഈ പരിപാടിയുടെ ഭാഗമായാണ്.

'സൃഷ്ടിയും സൃഷ്ടാവും രണ്ടല്ല, പ്രകൃതിയോടുള്ള സേവനം ദൈവികതയോടുള്ള സേവനം കൂടിയാണ്' എന്ന അമ്മയുടെ വാക്കുകളെ പിന്തുടര്‍ന്നാണ് മഠം ഈ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.

Related News: 
അമ്മയുടെ അറുപതാം പിറന്നാളിന് അമൃതപുരി ഒരുങ്ങി; സാമൂഹ്യ പദ്ധതികള്‍ നടപ്പിലാക്കും

Keywords: Kollam, Kerala, Mata Amritanandamayi Math's, Programme, State Capital, Thiruvananthapuram, Inaugurated, September 2, Kerala Chief Minister, Oommen Chandy, Planting, First Sapling, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment