Follow KVARTHA on Google news Follow Us!
ad

ഒടുവില്‍ ആ ആള്‍ദൈവം അറസ്റ്റിലായി

16 വയസുകാരിയെ പീഡിപ്പിച്ചുവെന്ന കേസില്‍ വിവാദ സ്വാമി ആശ്രാം ബാപ്പു അറസ്റ്റിലായി Arrest, Case, Molestation, Police, National, Sonia Gandhi, Rahul Gandhi, Asaram Bapu, Indore ashram,
ഇന്‍ഡോര്‍: 16 വയസുകാരിയെ പീഡിപ്പിച്ചുവെന്ന കേസില്‍ വിവാദ സ്വാമി ആശറാം ബാപ്പു അറസ്റ്റിലായി. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ആശ്രമത്തില്‍ വെച്ച് ഞായറാഴ്ച പുലര്‍ചെയാണ് രാജസ്ഥാന്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ആശറാം ബാപ്പു അറസ്റ്റലായതോടെ നിരാഹാര സമരം അനുഷ്ടിക്കുന്ന പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് സമരം അവസാനിപ്പിച്ചു. ശനിയാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനോട് ബാപ്പുവിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അറസ്റ്റ് നീട്ടിവെക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പോലീസും മറുപടി നല്‍കി. തുടര്‍ന്ന് എട്ടു മണിക്കൂര്‍ കാത്തുനിന്നശേഷമാണ് പോലീസിന് ബാപ്പുവിനെ അറസ്റ്റ് ചെയ്യാനായത്.

Arrest, Case, Molestation, Police, National, Sonia Gandhi, Rahul Gandhi, Asaram Bapu, Indore ashram, ഓഗസ്റ്റ് 20 നാണ് 72 കാരനായ ആശറാം ബാപ്പു തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന്കാട്ടി പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. ജോധ്പൂരിലെ ആശ്രമത്തില്‍ വെച്ചായിരുന്നു പീഡനമെന്നും പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് മനോരോഗമാണെന്നായിരുന്നു ആശറാം ബാപ്പുവിന്റെയും മകന്‍ നാരായണ്‍ സായിയുടെയും മറുപടി. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തനിക്കെതിരെ നടത്തുന്ന ഗൂഢാലോചനയുടെ ഫലമാണ് പീഡന കേസെന്നും ആശറാം ആരോപിച്ചിരുന്നു. ഇതിനു ശേഷം നാടകീയമായാണ് പോലീസ് ആശറാം ബാപ്പുവിനെ അറസ്റ്റ് ചെയ്തത്.

SUMMARY: 
BHOPAL/INDORE: Controversial god man Asaram Bapu was arrested by the Jodhpur police, 20 minutes past midnight. According to Times Now, the god man is now being taken to Rajasthan via Delhi.

Also Read: 
സ്‌കൂളിലേക്ക് പോയ രണ്ടു വിദ്യാര്‍ത്ഥികളെ കാണാതായതായി

Keywords: Arrest, Case, Molestation, Police, National, Sonia Gandhi, Rahul Gandhi, Asaram Bapu, Indore ashram, Complaint, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment