Follow KVARTHA on Google news Follow Us!
ad

അറബിക്കല്യാണം: സിയസ്‌കോ യതീംഖാന ഭാരവാഹികള്‍ രാജിവെച്ചു

അറബിക്കല്യാണവുമായി ബന്ധപ്പെട്ട് സിയസ്‌കോ യതീംഖാന ഭാരവാഹികള്‍ രാജിവെച്ചു. 17 Kozhikode, Marriage, Arrest, Resignation, Kerala, Controversy, Orphanage, Arabic Marriage, Malayalam News
കോഴിക്കോട്: അറബിക്കല്യാണവുമായി ബന്ധപ്പെട്ട് സിയസ്‌കോ യതീംഖാന ഭാരവാഹികള്‍ രാജിവെച്ചു. 17 വയസുകാരിയെ യു.എ.ഇ പൗരന് വിവാഹം ചെയ്തു കൊടുത്തത് വിവാദമായ സാഹചര്യത്തിലാണ് ഭാരവാഹികളുടെ രാജി. അതേസമയം കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനാലാണ് രാജിയെന്നും റിപോര്‍ട്ടുകളുണ്ട്.

സിയസ്‌കോ ഗേള്‍സ് ഹോം ചെയര്‍മാന്‍ പി.എന്‍ ഹംസക്കോയ, സെക്രട്ടറി പി.ടി മുഹമ്മദലി, കോ ഓര്‍ഡിനേറ്റര്‍ ബി.വി മാമുക്കോയ എന്നിവരാണ് രാജി വെച്ചത്. ശനിയാഴ്ച ചേര്‍ന്ന അടിയന്തര മാനേജ്‌മെന്റ് യോഗം രാജി സ്വീകരിച്ചു.

അന്വേഷണം അവസാനിക്കുന്നതു വരെ സ്ഥനത്തു നിന്ന് മാറിനില്‍ക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നതിനെ തുടര്‍ന്നാണ് രാജി. അറബിയുടെ മാതാവ് സുലൈഖയും മറ്റു ബന്ധുക്കളും അനാഥാലയ നടത്തിപ്പുകാരും ഉള്‍പെടെ 11 പേരാണ് ഇപ്പോള്‍ പ്രതിപ്പട്ടികയിലുള്ളത്.

Kozhikode, Marriage, Arrest, Resignation, Kerala, Controversy, Orphanage, Arabic Marriage, കേസില്‍ അറബിയുടെ മാതാവ് സുലൈഖ, രണ്ടാനച്ഛന്‍, സഹോദരീ പുത്രന്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ചെങ്ങമനാട് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ 13 നാണ് സിയസ്‌കോ അനാഥാലയത്തില്‍ കഴിഞ്ഞിരുന്ന 17 കാരിയെ യു.എ.ഇ പൗരത്വമുള്ള ജാസി മുഹമ്മദ് അബ്ദുല്‍ കരീം വിവാഹം ചെയ്തത്.

Also Read: 
കാറിന്റെ നിറം സ്റ്റിക്കറൊട്ടിച്ച് മാറ്റിയ യുവാവ് വീണ്ടും കുടുങ്ങി
Keywords: Kozhikode, Marriage, Arrest, Resignation, Kerala, Controversy, Orphanage, Arabic Marriage, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment