Follow KVARTHA on Google news Follow Us!
ad

ഓം പുരി അറസ്റ്റില്‍

ഭാര്യയെ മര്‍ദിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് നടന്‍ ഓം പുരിയെ പോലീസ് അറസ്റ്റുചെയ്തു Mumbai, Arrest, Actor, Police, Case, Wife, Assault, Bail, Om Puri, Court, National, Malayalam
മുംബൈ: ഭാര്യയെ മര്‍ദിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് നടന്‍ ഓം പുരിയെ പോലീസ് അറസ്റ്റുചെയ്തു. പിന്നീട് അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടു. 10,000 രൂപയുടെ ഉറപ്പിന്മേലാണ് കോടതി ജാമ്യം അനുവദിച്ചത്.

ആഗസ്റ്റ് 22ന് മുംബൈയിലെ തന്റെ വസതിയില്‍ വച്ച് ഭര്‍ത്താവ് ഓം പുരി വടിയുപയോഗിച്ച് മര്‍ദിച്ചുവെന്നാണ് ഭാര്യ നന്ദിത പോലീസില്‍ പരാതി നല്‍കിയത്. ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് ഓം പുരിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യത്തിലിറങ്ങിയ ഓം പുരി ഞായറാഴ്ച തന്നെ വിദേശത്തേയ്ക്ക് പറക്കുമെന്നാണ് റിപോര്‍ട്ട്.

Mumbai, Arrest, Actor, Police, Case, Wife, Assault, Bail, Court, National, Malayalam News, National News,വെര്‍സോവയിലുള്ള ഫ്‌ളാറ്റിന്റെ പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ഓം പുരിയും ഭാര്യ നന്ദിതയും തമ്മില്‍ ഇടഞ്ഞത്. വാഗ്വാദം മൂത്ത് ഓം പുരി ഭാര്യയെ അടിച്ചു. ഭാര്യ അന്നുതന്നെ ഓം പുരിക്കെതിരെ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

SUMMARY:
Mumbai: Noted actor Om Puri was yesterday arrested for allegedly assaulting his wife, and later released on a bail bond, police said.

Keywords: Mumbai, Arrest, Actor, Police, Case, Wife, Assault, Bail, Om Puri, Court, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment