Follow KVARTHA on Google news Follow Us!
ad

രൂപ കൂപ്പുകുത്തുന്നു: പ്രവാസികളുടെ സാമ്പത്തീക നിക്ഷേപം 75,000 കോടി കവിയുന്നു

ദുബൈ: രൂപയുടെ വിനിമയനിരക്കിലുണ്ടാകുന്ന റെക്കോര്‍ഡ് ഇടിവ് ആഘോഷമാക്കുകയാണ് പ്രവാസികള്‍. വന്‍ തോതിലുള്ള വിദേശനിക്ഷേപമാണ് പ്രവാസികളില്‍ നിന്നും ഇന്ത്യയിലേയ്ക്ക് എത്തുന്നത്. Gulf news, New Delhi, Rupee continues to fall, Low, 68.80, US dollar
ദുബൈ: രൂപയുടെ വിനിമയനിരക്കിലുണ്ടാകുന്ന റെക്കോര്‍ഡ് ഇടിവ് ആഘോഷമാക്കുകയാണ് പ്രവാസികള്‍. വന്‍ തോതിലുള്ള വിദേശനിക്ഷേപമാണ് പ്രവാസികളില്‍ നിന്നും ഇന്ത്യയിലേയ്ക്ക് എത്തുന്നത്. ഈ നില തുടര്‍ന്നാല്‍ ഓണം ആകുമ്പോഴേക്കും വിദേശ മലയാളികള്‍ കേരളത്തിലേയ്ക്ക് അയയ്ക്കുന്ന പണത്തിന്റെ തോത് 75,000 കോടി രൂപയിലെത്തുമെന്നാണ് വിലയിരുത്തലുകള്‍.

ഇരുപത് ലക്ഷത്തിലധികം മലയാളികളാണ് വിദേശ രാജ്യങ്ങളില്‍ താമസിക്കുന്നത്. ഈ അവസ്ഥ തുടര്‍ന്നാല്‍ കേരളത്തിലെ ആഭ്യന്തര വരുമാനത്തിന്റെ 35 ശതമാനവും വിദേശ മലയാളികളുടെ പണമായിരിക്കുമെന്ന് സെന്റര്‍ഫോര്‍ ഡിവലപ്‌മെന്റ് സ്റ്റഡീസിലെ മൈഗ്രേഷന്‍ യൂണിറ്റ് തലവന്‍ ഇരുദയരാജന്‍ അറിയിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി രാജ്യത്തിന് പുറത്ത് തൊഴില്‍ ചെയ്യുന്ന മലയാളികള്‍ കേരളത്തിലേക്കയച്ച പണം സംസ്ഥാനത്തിന്റെ മൊത്ത വരുമാനത്തിന്റെ പ്രധാനപ്പെട്ട ഭാഗം തന്നെയായിരുന്നു. അടുത്ത രണ്ട് മാസം കൂടി ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം കുത്തനെ ഇടിയുകയാണെങ്കില്‍ 75,000 കോടി രൂപയില്‍ ഉടന്‍ എത്തുമെന്ന് അദ്ദേഹം അറിയിച്ചു.

Gulf news, New Delhi, Rupee continues to fall, Low, 68.80, US dollarകേരള മൈഗ്രേഷന്‍ സര്‍വ്വേ (കെഎംഎസ്)യുടെ നാലംഘട്ട സര്‍വ്വേ ഫലങ്ങള്‍ 2014 ഏപ്രില്‍ മാസത്തില്‍ പുറത്ത് വരുന്നതോട് കൂടി വിദേശ മലയാളികളുടെ കേരളത്തിലേക്കുള്ള പണമിടപാടുകളെ സംബന്ധിച്ച് കൂടുതല്‍ വ്യക്തത കൈവരും. കെഎംഎസിന്റെ ആദ്യ സര്‍വ്വേ നടന്നത് 1998 ല്‍ ആണ്. എല്ലാ അഞ്ച് വര്‍ഷം കൂടുമ്പോഴും സര്‍വ്വേ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.

എന്നാല്‍ ഇത് നടന്നില്ലെന്ന് ഇരുദയരാജന്‍ പറഞ്ഞു. രണ്ടാമത്തെ സര്‍വ്വേ ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് 2007 ല്‍ ആയിരുന്നു. മൂന്നാമത്തേത് 2011 ലും. നാലാമത്തെ സര്‍വ്വേ ഫലങ്ങളാണ് 2014 ല്‍ പ്രസിദ്ധീകരിയ്ക്കാന്‍ ഉദ്ദേശിക്കുന്നത്.

SUMMARY: New Delhi: The rupee continues to fall, closing at a new low of 68.80 against the US dollar on Wednesday. While the relentless free fall of the rupee may have given a headache to policy makers but for some it has come as a blessing in disguise - like exporters and NRIs, who send money to India or invest money in the country.

Keywords: Gulf news, New Delhi, Rupee continues to fall, Low, 68.80, US dollar

Post a Comment