Follow KVARTHA on Google news Follow Us!
ad

യാസീന്‍ ഭട്കലിന്റെ അറസ്റ്റ് ആശ്വാസകരം: കുടുംബാംഗങ്ങള്‍

Nന്യൂഡല്‍ഹി: യാസീന്‍ ഭട്കലിന്റെ അറസ്റ്റ് ആശ്വാസകരമായെന്ന് കുടുംബാംഗങ്ങള്‍. മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറിപ്പിലാണ് കുടുംബാംഗങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയത്. ational news, New Delhi, India's most-wanted men, Yasin Bhatkal, Arrested, Special Task, Nepal, Bomb blasts, India, Delhi High Court, September 7, 2011
ന്യൂഡല്‍ഹി: യാസീന്‍ ഭട്കലിന്റെ അറസ്റ്റ് ആശ്വാസകരമായെന്ന് കുടുംബാംഗങ്ങള്‍. മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറിപ്പിലാണ് കുടുംബാംഗങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയത്. സത്യം ഒരിക്കല്‍ പുറത്തുവരും. വ്യാജ ഏറ്റുമുട്ടലിലൂടെ അവനെ പോലീസ് ഇല്ലായ്മ ചെയ്‌തെന്നാണ് ഞങ്ങള്‍ വിശ്വസിച്ചിരുന്നത്. അവന്‍ ജീവനോടെ ഉണ്ടെന്നറിഞ്ഞതില്‍ ആശ്വാസമുണ്ട് യാസീന്റെ മാതൃ സഹോദരന്‍ സറാര്‍ സിദ്ദിബപ്പ പറഞ്ഞു.

യാസീന്‍ ഭട്കലിന്റെ കുടുംബം മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രക്കുറിപ്പ്:

അഹമ്മദ് സിദ്ദിബപ്പ അറസ്റ്റിലായെന്ന മാധ്യമ വാര്‍ത്തകള്‍ ഞങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു. കാരണം വ്യാജ ഏറ്റുമുട്ടലിലൂടെ പോലീസ് അവനെ ഇല്ലായമ ചെയ്‌തെന്നായിരുന്നു ഞങ്ങള്‍ വിശ്വസിച്ചിരുന്നത്. ജുഡീഷ്യറിയില്‍ ഞങ്ങള്‍ക്ക് പൂര്‍ണവിശ്വാസമുണ്ട്. കുറ്റവാളിയെങ്കില്‍ അവന്‍ ശിക്ഷിക്കപ്പെടണം. നിയമപരമായി ലഭിക്കേണ്ട എല്ലാം യാസീന് ലഭ്യമാക്കണം. കുറ്റവാളിയെന്ന് തെളിയിക്കപ്പെടുന്നതുവരെ ഏതൊരാളും നിരപരാധിയാണെന്ന തത്വം അവന്റെ കാര്യത്തില്‍ പാലിക്കപ്പെടണം.

അഹമ്മദ് സിദ്ദിബപ്പയെക്കുറിച്ച് മാധ്യമങ്ങളില്‍ നിരവധി തെറ്റായ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഇതിനുപിന്നിലെ യാഥാര്‍ത്ഥ്യം പുറം ലോകമറിയണം.

1983ലാണ് അഹമ്മദ് സിദ്ദിബപ്പ ജനിച്ചത്. ഒന്നുമുതല്‍ 10 വരെ ഭട്കലിലാണ് അവന്‍ പഠിച്ചത്. ദുബൈയില്‍ നിന്നും അപ്രത്യക്ഷനാകുന്നതുവരെ അവന്‍ പൂനെയില്‍ പോയിട്ടില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്.

National news, New Delhi, India's most-wanted men, Yasin Bhatkal, Arrested, Special Task, Nepal, Bomb blasts, India, Delhi High Court, September 7, 2011അഹമ്മദിന് പത്ത് പാസാകാന്‍ കഴിഞ്ഞിരുന്നില്ല. 2005 നവംബറിലാണ് അഹമ്മദ് ദുബൈയിലേയ്ക്ക് പോയത്. ജനുവരി 2007ല്‍ അഹമ്മദിനെ ദുബൈയില്‍ നിന്നും കാണാതായി. കുടുംബാംഗങ്ങളും ദുബൈ ഇന്റലിജന്‍സും കഠിന പ്രയത്‌നം നടത്തിയിട്ടും അഹമ്മദിനെ കണ്ടെത്താനായില്ല. ദയവുചെയ്ത് അവനെ മാധ്യമ വിചാരണയ്ക്ക് ഇരയാക്കരുതെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ അവന് ലഭ്യമാക്കണം.

അഹമ്മദ് സിദ്ദിബപ്പ എന്നാണ് മുപ്പതുകാരനായ യാസീന്‍ ഭട്കലിന്റെ യഥാര്‍ത്ഥ പേര്. യാസീനെ അറസ്റ്റ് ചെയ്ത വിവരം കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയാണ് മാധ്യമങ്ങളെ അറിയിച്ചത്.

SUMMARY: Bhatkal, 30, who is one of India's 12 most-wanted men was arrested last night in Bihar near the Nepal border, Home Minister Sushil Kumar Shinde said this morning. Bhatkal, whose real name is Ahmed Siddibapa, is reportedly being brought to Delhi.

Keywords: National news, New Delhi, India's most-wanted men, Yasin Bhatkal, Arrested, Special Task, Nepal, Bomb blasts, India, Delhi High Court, September 7, 2011

Post a Comment