Follow KVARTHA on Google news Follow Us!
ad

ഷാര്‍ജയില്‍ മാലിന്യങ്ങള്‍ക്കിടയില്‍ നവജാതശിശുവിനെ ജീവനോടെ കണ്ടെത്തി

ഷാര്‍ജ: ഷാര്‍ജയില്‍ മാലിന്യകൂമ്പാരത്തില്‍ നവജാത ശിശുവിനെ ജീവനോടെ കണ്ടെത്തി.Gulf news, Sharjah, Police, Found, Newly-born, Boy, General waste site, Dumped, Dead, Alive.
ഷാര്‍ജ: ഷാര്‍ജയില്‍ മാലിന്യകൂമ്പാരത്തില്‍ നവജാത ശിശുവിനെ ജീവനോടെ കണ്ടെത്തി. മാലിന്യം നിക്ഷേപിക്കാനെത്തിയ പരിസരവാസിയാണ് ശിശുവിനെ ആദ്യമായി കണ്ടത്. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Gulf news, Sharjah, Police, Found, Newly-born, Boy, General waste site, Dumped, Dead, Alive.കുഞ്ഞിനെ ഉടനെ അല്‍ ഖാസിമി ആശുപത്രിയിലേയ്ക്ക് മാറ്റി. രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് കണ്ടെത്തിയിരിക്കുന്നത്. അധികം സമയം കുഞ്ഞ് മാലിന്യകൂമ്പാരത്തില്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ കുഞ്ഞിന് പോഷകക്കുറവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പൊക്കിള്‍ കൊടി ശരിയായ രീതിയിലല്ല മുറിച്ചുമാറ്റിയിരിക്കുന്നത്. അതിനാല്‍ പ്രസവം വീട്ടിനുള്ളില്‍ നടന്നതായിരിക്കുമെന്നാണ് പ്രാഥമീക നിഗമനം. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

SUMMARY: Sharjah: A newborn girl was found alive inside a garbage bin in a Sharjah suburb on Wednesday. A resident found the infant in the morning and alerted the police, who then took it to Al Qassimi Hospital. A hospital spokesperson said the baby was only two days old.

Keywords: Gulf news, Sharjah, Police, Found, Newly-born, Boy, General waste site, Dumped, Dead, Alive.

Post a Comment