Follow KVARTHA on Google news Follow Us!
ad

ഇന്ത്യയുടെ ആദ്യ പ്രതിരോധ ചാര ഉപഗ്രഹ വിക്ഷേപണം ജിസാറ്റ് 7 വിജയകരമായി വിക്ഷേപിച്ചു

ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹം ജിസാറ്റ്7 വിജയകരമായി വിക്ഷേപിച്ചു.Bangalore, America, Russia, Mumbai, Sea, River, Terrorists, National,
ബംഗളൂരു: ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹം ജിസാറ്റ് 7 വിജയകരമായി വിക്ഷേപിച്ചു. തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലെ കൗറോവില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കാണ് ജിസാറ്റ് 7 വിക്ഷേപിച്ചത്. പ്രതിരോധ ആവശ്യങ്ങള്‍ക്ക് മാത്രമായാണ് ഇന്ത്യ ആദ്യ ചാര ഉപഗ്രഹമായ ജിസാറ്റ് 7 വിക്ഷേപിക്കാന്‍ തീരുമാനിച്ചത്.

ഇതിന്റെ വിക്ഷേപണത്തോടെ രാജ്യത്തിന്റെ നാവിക, പ്രതിരോധ സംവിധാനം ശക്തിപ്പെടും. മുംബൈ ഭീകരാക്രമണമുള്‍പെടെയുള്ള സ്‌ഫോടനങ്ങള്‍ നടത്താന്‍ തീവ്രവാദികള്‍ സമുദ്രാതിര്‍ത്തി കടന്നായിരുന്നു എത്തിയത്. തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം തടയാന്‍ ജിസാറ്റ് 7 ഉപഗ്രഹം നാവിക സേനയെ ഏറെ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്.

ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറ്റം നടത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും സൈനിക വാര്‍ത്താവിനിമയ രംഗത്ത് ശോഭിക്കാനും  ഉപഗ്രഹം ഏറെ പ്രയോജനപ്പെടുമെന്നാണ് ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥര്‍ പറയുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഉപഗ്രഹ വിക്ഷേപണ വാഹിനിയായ ഏരിയാന്‍5 വി.എ. 215 ആണ് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചത്. പ്രതിരോധ സേനയുടെ ആവശ്യങ്ങള്‍ക്ക് മാത്രമായുള്ള ഒരു ഉപഗ്രഹം വിക്ഷേപിക്കണമെന്നുള്ള  കാലങ്ങളായുള്ള ആവശ്യമാണ് ജിസാറ്റ്7 വിക്ഷേപണത്തിലൂടെ ഇപ്പോള്‍ സാധ്യമായിരിക്കുന്നത്.

1975ല്‍ ഐ.എസ്.ആര്‍.ഒ നിലവില്‍ വന്ന ശേഷം വികസിപ്പിച്ച 71 ാമത്തെ ഉപഗ്രഹമായ ജിസാറ്റ് 7 ജി.എസ്.എല്‍.വി ഉപയോഗിച്ച് വിക്ഷേപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, സാങ്കേതിക കാരണങ്ങളാല്‍ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. മൊത്തം 470 കോടി രൂപയാണ് ഉപഗ്രഹ വിക്ഷേപണത്തിന്റെ ചെലവ്.
GSAT-7, India's first satellite dedicated to military, successfully launched

15 വര്‍ഷമാണ്  ഉപഗ്രഹത്തിന്റെ കാലാവധി. ഇപ്പോള്‍ തീവ്രവാദികള്‍ കടല്‍വഴിയും നദികള്‍ വഴിയും നുഴഞ്ഞുകയറ്റം നടത്തുന്നുണ്ടോ എന്ന്  നിരീക്ഷിക്കാന്‍ നാവികര്‍ക്ക് വളരെയധികം പരിമിതികള്‍ നേരിടേണ്ടിവരുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ മൊബൈല്‍ ഉപഗ്രഹ ആശയവിനിമയ സേവനം നല്‍കുന്ന ബ്രിട്ടീഷ് കമ്പനിയുടെ സഹായത്തോടെയായിരുന്നു നാവിക കപ്പലുകളില്‍ നിന്ന് ആശയവിനിമയം നടത്തിയിരുന്നത്.

ഇന്ത്യക്ക് വേണ്ടി റഷ്യ നിര്‍മിച്ച് നല്‍കുന്ന വിക്രമാദിത്യ ഉള്‍പെടെയുള്ള യുദ്ധവിമാനങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്താനുതകുന്ന അള്‍ട്രാ ഹൈഫ്രീക്വന്‍സി (യു.എച്ച്.എഫ്), എസ് ബാന്‍ഡ്, സി ബാന്‍ഡ്, കെ.യു ബാന്‍ഡ് തുടങ്ങിയ സ്‌പെക്ട്രങ്ങളാണ് ജിസാറ്റ്7 വഹിക്കുക.

Also Read: കെ.എഫ്.സി ചിക്കന്‍ പാര്‍സല്‍ വാങ്ങിയതില്‍ ദുര്‍ഗന്ധമെന്ന് പരാതി

Keywords: India's first defence satellite GSAT-7 launched successfully, Bangalore, America, Russia, Mumbai, Sea, River, Terrorists, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment