Follow KVARTHA on Google news Follow Us!
ad

തെറ്റയിലിന്റെ ഭാര്യയും യുവതിയും തമ്മിലുള്ള വാക്‌പോരിനുപിന്നിലും രാഷ്ട്രീയം

തെറ്റയില്‍ തെറ്റുചെയ്യില്ലെന്ന് ഭാര്യ ഡെയ്‌സി. ഭര്‍ത്താവിനും മകനുമെതിരെ ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ ഗൂഡാലോചനയാണെന്നും യുവതിയെ ഉപയോഗിച്ച് വ്യക്തിഹത്യ Jose Thettayil, Wife, Press Meet, Kochi, MLA, Kerala, Police, Complaint, Video, Web Camera,
കൊച്ചി: ലൈംഗീകാരോപണ കേസില്‍ കുടുങ്ങിയ മുന്‍ ഗതാഗത വകുപ്പ് മന്ത്രി ജോസ് തെറ്റയില്‍ എം.എല്‍.എ. തെറ്റുചെയ്തിട്ടില്ലെന്ന വാദവുമായി ഭാര്യയും തെറ്റയിലിന്റെ ഭാര്യയുടെ വാദങ്ങള്‍ തള്ളികളഞ്ഞുകൊണ്ട് പരാതിക്കാരിയായ യുവതിയും രംഗത്തുവന്നതിനുപിന്നിലും രാഷ്ട്രീയ ലക്ഷ്യം. തെറ്റയിലിനെ ഏതുവിധേനയും സംരക്ഷിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഇപ്പോള്‍ തെറ്റയിലിന് പിന്തുണയുമായി ഭാര്യയെ രംഗത്തിറക്കിയതെന്നാണ് വിലയിരുത്തല്‍.

ഭര്‍ത്താവിനും മകനുമെതിരെ ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ ഗൂഡാലോചനയാണെന്നും യുവതിയെ ഉപയോഗിച്ച് വ്യക്തിഹത്യ നടത്തുകയാണെന്നുമാണ് ഭാര്യ ഡെയ്‌സി ആരോപിച്ചത്. തങ്ങള്‍ക്ക് ഇപ്പോള്‍ വീട്ടില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും ഇവര്‍ പറയുന്നു. തന്റെ ഭര്‍ത്താവിനും മകനുമെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങള്‍ക്കെതിരെ ഗവര്‍ണര്‍ക്കും, സ്പീക്കര്‍ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്നും ഡെയ്‌സി വ്യക്തമാക്കിയിട്ടുണ്ട്.

ഭര്‍ത്താവിനെതിരെയും മകനെതിരെയും ആരോപണം ഉന്നയിച്ച യുവതിയുടെ പരാതി വിശ്വസിക്കുന്നില്ലെന്നും അവര്‍ പറയുന്നു. പരാതിക്കാരിയായ യുവതിക്കെതിരെയാണ് കേസെടുക്കേണ്ടതെന്നും സൈബര്‍ കുറ്റകൃത്യമാണ് യുവതി ചെയ്തതെന്നും ഡെയ്‌സി തന്റെ ഭര്‍ത്താവിനെ ന്യായീകരിച്ചുകൊണ്ട് വ്യക്തമാക്കുന്നു. ഐ.ടി ആക്ട് പ്രകാരം അവര്‍ക്കെതിരെ പരാതി നല്‍കുമെന്നും ഡെയ്‌സി സൂചിപ്പിച്ചിട്ടുണ്ട്.

തങ്ങളുടെ കുടുംബം തെറ്റയിലിനും മകനും പൂര്‍ണ പിന്തുണ നല്‍കുമെന്നും കേസ് നിയമപരമായി നേരിടുമെന്നും ഡെയ്‌സി പറയുന്നത്. തെറ്റയിലിന് സ്വാഭാവിക നീതി നിഷേധിച്ചിരിക്കുകയാണെന്നും മനുഷ്യാവകാശലംഘനമാണ് അദ്ദേഹത്തിനെതിരെ നടന്നിരിക്കുന്നതെന്നും യുവതിയെ പോലീസ് സംരക്ഷിക്കുകയാണെന്നും തെറ്റയിലിന്റെ ഭാര്യ പറയുന്നു.

വ്യക്തമായ തെളിവുകള്‍ പുറത്തുവന്നിട്ടും തെറ്റയിലിനെ ന്യായീകരിച്ചുകൊണ്ട് ഭാര്യ രംഗത്തുവന്നത് രാഷട്രീയകേന്ദ്രങ്ങളേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. അതേസമയം ഡെയ്‌സിയുടെ വിശദീകരണത്തിന് മറുപടിയുമായി യുവതി രംഗത്തുവന്നിട്ടുണ്ട്. ജോസ് തെറ്റയില്‍ തന്നെ പീഡിപ്പിച്ചതായി യുവതി ആവര്‍ത്തിച്ചിരിക്കുകയാണ്. ഒരു ചാനലിനോടാണ് യുവതി ഇക്കാര്യം പറഞ്ഞത്. ദൃശ്യങ്ങള്‍ പുറത്തുവിട്ടില്ലായിരുന്നുവെങ്കില്‍ തന്നെ അറിയില്ലെന്ന് തെറ്റയില്‍ പറയുമായിരുന്നുവെന്ന് യുവതി വ്യക്തമാക്കുന്നു.

Jose Thettayil, Wife, Press Meet, Kochi, MLA, Kerala, Police, Complaint, Video, Web Camera,മകനുമായി വിവാഹം നടത്താമെന്ന ഉറപ്പിലാണ് ലാപ്‌ടോപ്പും ക്യാമറയും കൈമാറിയത്. അതിപ്പോള്‍ ബുദ്ധിമോശമായിപ്പോയെന്നാണ് യുവതി പറയുന്നു. തെറ്റയിലിനു വഴങ്ങിയത് ദൃശ്യങ്ങള്‍ പകര്‍ത്തുകയെന്ന ലക്ഷ്യത്തോടെ മാത്രമാണ്. മാധ്യമങ്ങള്‍ക്കു നല്‍കാത്ത ദൃശ്യങ്ങളും പോലീസിനു കൈമാറിയതായി യുവതി അറിയിച്ചുകഴിഞ്ഞു. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന ഡെയ്‌സിയുടെ ആരോപണവും യുവതി തള്ളിക്കളഞ്ഞിരിക്കുകയാണ്. എക്‌സൈസ് മന്ത്രി കെ. ബാബുവിനെ തനിക്ക് അറിയില്ലെന്നും യുവതി പറയുന്നു. വരും ദിവസങ്ങളിലും തെറ്റയിലിന്റെ ലൈംഗീക ആരോപണം കത്തിക്കയറുമെന്നുതന്നെയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

Keywords:  Jose Thettayil, Wife, Press Meet, Kochi, MLA, Kerala, Police, Complaint, Video, Web Camera, Registrar Marriage, Complaint, Kerala, Mother, Case, Son, Ex Minister, Aluva, Woman, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment