Follow KVARTHA on Google news Follow Us!
ad

തെറ്റയില്‍ തെറ്റുചെയ്തിട്ടില്ലെന്ന് ഭാര്യ ഡെയ്‌സി

കൊച്ചി: ലൈംഗികാരോപണ കേസിലകപ്പെട്ട ജോസ് തെറ്റയില്‍ എം.എല്‍.എയ്ക്ക് പിന്തുണയുമായി ഭാര്യ ഡെയ്‌സി രംഗത്തെത്തിKerala news, Jose Thettayil, MLA, Sexual allegation, Women, Son, Marriage, Offer, Break, Police, Medias,
കൊച്ചി: ലൈംഗികാരോപണ കേസിലകപ്പെട്ട ജോസ് തെറ്റയില്‍ എം.എല്‍.എയ്ക്ക് പിന്തുണയുമായി ഭാര്യ ഡെയ്‌സി രംഗത്തെത്തി. ജോസ് തെറ്റയില്‍ തെറ്റു ചെയ്തിട്ടില്ലെന്ന് അവര്‍ പറഞ്ഞു. വിവാദം ഉയര്‍ന്നതിനു ശേഷം ഇതുമായി ബന്ധപ്പെട്ട ആദ്യമായാണ് തെറ്റയലിന്റെ കുടുംബം പ്രതികരിക്കുന്നത്.

തെറ്റയിലിനെ രാഷ്ട്രീയമായി കെണിയില്‍ കുടുക്കിയതാണ്. അദ്ദേഹത്തെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണെന്നും നിറകണ്ണുകളോടെ ഭാര്യ പറഞ്ഞു. യുവതിക്കെതിരേ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുമെന്നും അവര്‍ അറിയിച്ചു. സ്പീക്കര്‍ക്കും ഗവര്‍ണര്‍ക്കും ഇതിനെതിരെ പരാതി നല്‍കും. ഐടി ആക്ട് പ്രകാരം യുവതിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുമെന്നും ഡെയ്‌സി പറഞ്ഞു.

വിവാദത്തെക്കുറിച്ച് നേരത്തേ അറിയില്ല. വീട്ടില്‍ രാഷ്ട്രീയം സംസാരിക്കുന്ന പതിവില്ലെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ തെറ്റയില്‍ ഒളിവില്‍നിന്ന് പുറത്തുവരുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ കുടുംബം തയാറായില്ല. പൊട്ടിക്കരയുന്ന അവസ്ഥയിലാണ് പല ചോദ്യങ്ങള്‍ക്കും ഡെയ്‌സി മറുപടി നല്‍കിയത്.

daisy, Kerala news, Jose Thettayil, MLA, Sexual allegationകേസില്‍ പോലീസ് പെണ്‍കുട്ടിയെ സംരക്ഷിക്കുകയും ജോസ് തെറ്റയിലിനെ വേട്ടയാടുകയുമാണ്. ഇതിനെതിരേയാണ് സ്പീക്കര്‍ക്കും ഗവര്‍ണര്‍ക്കും പരാതി നല്‍കുന്നത്. പെണ്‍കുട്ടിയാണ് യഥാര്‍ത്ഥത്തില്‍ തെറ്റു ചെയ്തിരിക്കുന്നത്. അവര്‍ക്കെതിരേ പൊതുസമൂഹം ഉണരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ലൈംഗീക ആരോപണത്തെതുടര്‍ന്ന് തെറ്റയിലിന്റെ കുടുംബ ജീവിതം താളം തെറ്റിയെന്ന് നേരത്തേ തെറ്റയിലിന്റെ സഹോദരന്‍ പറഞ്ഞിരുന്നു.

Keywords: Kerala news, Jose Thettayil, MLA, Sexual allegation, Women, Son, Marriage, Offer, Break, Police, Medias,

Post a Comment