Follow KVARTHA on Google news Follow Us!
ad

സ്മാര്‍ട്സിറ്റി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തിങ്കളാഴ്ച തുടങ്ങും

അനിശ്ചിതത്വം നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ സ്മാര്‍ട്ട്സിറ്റി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തിങ്കളാഴ്ച തുടങ്ങും. ആദ്യഘട്ട മന്ദിര സമുച്ചയം നിര്‍മിക്കുന്ന എറണാകുളം. Smartcity, Construction works, Begin, Monday
കൊച്ചി: അനിശ്ചിതത്വം നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ സ്മാര്‍ട്സിറ്റി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തിങ്കളാഴ്ച തുടങ്ങും. ആദ്യഘട്ട മന്ദിര സമുച്ചയം നിര്‍മിക്കുന്ന എറണാകുളം കാക്കനാടിനടുത്ത 50 ഏക്കര്‍ ഭൂമി നിരപ്പാക്കല്‍, മണ്ണ് പരിശോധന, പൈലിങ് എന്നിവയാണ് ആരംഭിക്കുക. ഉച്ചയോടെ പരീക്ഷണ പൈലിങ് നടക്കുമെന്ന് സ്മാര്‍ട്ട്‌സിറ്റി അധികൃതര്‍ പറഞ്ഞു.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പാരിസ്ഥിതികാനുമതി ലഭിക്കുന്നതോടെ മാത്രമേ പൂര്‍ണാര്‍ഥത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങൂ. ഇത് ജൂലൈ ആറോടെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ പറഞ്ഞു.

കാനഡയിലെ ടോറന്‍ഡോ ആസ്ഥാനമായ കമ്പനിയാണ് ആറ് ലക്ഷം ചതുരശ്ര അടി വരുന്ന കെട്ടിടത്തിന്‍െറയും അനുബന്ധ സൗകര്യങ്ങളുടെയും രേഖാചിത്രം തയാറാക്കിയത്. 200 കോടി ചെലവ് പ്രതീക്ഷിക്കുന്ന ആദ്യഘട്ട കെട്ടിടം 16 മാസത്തിനകം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. ആദ്യഘട്ടം പൂര്‍ത്തിയായി ആറുമാസത്തിനുള്ളില്‍ രണ്ടാംഘട്ടവും ആരംഭിക്കും.
Smartcity, Construction works, Begin, Monday, Kerala News, International News, National News.
Summary:
Smartcity construction will start today. Land filling, test piling, soil test will done on first phase.

Keyword: Smartcity, Construction works, Begin, Monday, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment