Follow KVARTHA on Google news Follow Us!
ad

മോഡി ഫാന്‍സിന്റെ മോഡി ഫാന്‍ഫോണ്‍ ഉടന്‍ വിപണിയില്‍

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ആരാധകരായ യുവ വ്യവസായികള്‍ മോഡി ഫാന്‍ഫോണുമായി രംഗത്ത്. 'Smart Namo', Fans launch phone, Modi's honour, Narendra modi, National, Kerala News, International News
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ആരാധകരായ യുവ വ്യവസായികള്‍ മോഡി ഫാന്‍ഫോണുമായി രംഗത്ത്. മോഡിയോടുള്ള ആദരസൂചകമായാണ് പുതുതായി വിപണിയിലിറക്കുന്ന ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണിന് മോഡിയുടെ പേരിട്ടത്. മുഴുവന്‍ പേര് മോഡി ഫാന്‍ഫോണ്‍ സ്മാര്‍ട്ട് നമോ. ഇതിനായി സ്മാര്‍ട്ട്‌നമോ എന്ന വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്.

ചൈനയില്‍ സ്മാര്‍ട്ട് ഫോണ്‍ ബിസിനസ് നടത്തുന്ന, ഗുജറാത്ത് സ്വദേശികളായ യുവവ്യവസായികളാണ് ഈ പുതിയ ഫാന്‍ഫോണ്‍ സംരംഭകര്‍. ഫോണിന്റെ പേരിലെ നമോ എന്ന പദം നരേന്ദ്ര മോഡി എന്നതിന്റെ ചുരുക്കമാണ്. നരേന്ദ്രമോഡിയുടെ കൈയ്യൊപ്പോടെയായിരിക്കും ഫോണ്‍ വിപണിയിലെത്തിക്കുക.

ഓഗസ്റ്റ് മാസത്തോടെ ലോഞ്ച് ചെയ്യുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഫോണിന്റെ പ്രത്യേകതകളും വെബ്‌സൈറ്റില്‍ കൊടുത്തിട്ടുണ്ട്. അഞ്ച് ഇഞ്ച് ടച്ച് സ്‌ക്രീനോടുകൂടിയ ഡിസ്‌പ്ലെയാണ് ഫോണില്‍ ഒരുക്കിയിരിക്കുന്നത്.

Also read:
കൈക്കൂലിയിലും ഡിസ്‌ക്കൗണ്ട്; അറസ്റ്റിലായ എ.എസ്.ഐ. 2,000 രൂപ തിരിച്ചുനല്‍കി

Keywords: 'Smart Namo', Fans launch phone, Modi's honour, Narendra modi, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment