Follow KVARTHA on Google news Follow Us!
ad

തെറ്റയില്‍ കേസ്: മാധ്യമങ്ങള്‍ക്ക് നല്‍കാത്ത പീഡനദൃശ്യങ്ങള്‍ പോലീസിന് നല്‍കിയെന്ന് യുവതി

ആലുവ: ജോസ് തെറ്റയിലിനെതിരായ ലൈംഗീക ആരോപണ കേസില്‍ മാധ്യമങ്ങള്‍ക്ക് നല്‍കാത്ത പീഡനദൃശ്യങ്ങള്‍ പോലീസിന് നല്‍കിയിട്ടുണ്ടെന്ന് പരാതിക്കാരിയായ യുവതി. Kerala news, Jose Thettayil, MLA, Sexual allegation, Women, Son, Marriage, Offer, Break, Police, Medias,
ആലുവ: ജോസ് തെറ്റയിലിനെതിരായ ലൈംഗീക ആരോപണ കേസില്‍ മാധ്യമങ്ങള്‍ക്ക് നല്‍കാത്ത പീഡനദൃശ്യങ്ങള്‍ പോലീസിന് നല്‍കിയിട്ടുണ്ടെന്ന് പരാതിക്കാരിയായ യുവതി. ജോസ് തെറ്റയില്‍ എംഎല്‍എ തന്നെ പീഡിപ്പിക്കുന്നതിന്റെ മാധ്യമങ്ങള്‍ക്കു നല്‍കാത്ത ദൃശ്യങ്ങളും പോലീസിന് കൈമാറിതായി യുവതി പറഞ്ഞു. ദൃശ്യങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ തെറ്റയില്‍ തന്നെ കൈവിടുമായിരുന്നു. തന്നെ അറിയില്ലെന്നു പോലും ചിലപ്പോള്‍ അദ്ദേഹം പറയുമായിരുന്നു എന്നും യുവതി പറഞ്ഞു.

Kerala news, Jose Thettayil, MLA, Sexual allegation, Women, Son, Marriage, Offer, Break, Police, Medias,ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനു വേണ്ടി മാത്രമാണ് തെറ്റയിലിന് വഴങ്ങിയതെന്നും യുവതി വെളിപ്പെടുത്തി. മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാം എന്ന ഉറപ്പിന്‍മേലാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ച ലാപ്‌ടോപ് തെറ്റയിലിന് കൈമാറിയത്. ഇത് ബുദ്ധിമമോശമായിപ്പോയെന്നും അവര്‍ പറഞ്ഞു. തന്റെ പരാതി രാഷ്ട്രീയ പ്രേരിതമല്ലെന്നു പറഞ്ഞ യുവതി മന്ത്രി കെ. ബാബുവിനെ അറിയില്ലെന്നും വ്യക്തമാക്കി.

അതേസമയം യുവതിക്കെതിരേ ഐടി ആക്ട് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് തെറ്റയിലിന്റെ ഭാര്യ ഡെയ്‌സി രംഗത്തുവന്നു. ഗവര്‍ണര്‍ക്കും സ്പീക്കര്‍ക്കും പോലീസ് അധികൃതര്‍ക്കും ഇതുസംബന്ധിച്ച് പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചു.

Keywords: Kerala news, Jose Thettayil, MLA, Sexual allegation, Women, Son, Marriage, Offer, Break, Police, Medias,

Post a Comment