Follow KVARTHA on Google news Follow Us!
ad

സരിതയ്ക്ക് മുഖ്യമന്ത്രിയുടെ വീട്ടില്‍ കിട്ടിയത് വി.ഐ.പി. പരിഗണന

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായര്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടില്‍ ലഭിച്ചത് വി.ഐ.പി. പരിഗണന. ജിക്കുമോനാണ് Thiruvananthapuram, Kerala, Chief Minister, Oommen Chandy, House, Saritha S. Nair
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായര്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടില്‍ ലഭിച്ചത് വി.ഐ.പി. പരിഗണന. ജിക്കുമോനാണ് സരിതയ്ക്ക് മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ അവസരമൊരുക്കിയത്. രണ്ട് മാസം മുമ്പാണ് സരിത മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയത്. എന്നാല്‍ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമായിട്ടില്ല.

എന്നാല്‍ 'ആശ്രയ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റി'ന് അഞ്ചുലക്ഷം രൂപ സംഭാവന നല്‍കാന്‍ വേണ്ടിയാണ് സരിത മുഖ്യമന്ത്രിയുടെ വീട് സന്ദര്‍ശിച്ചതെന്ന് സൂചനയുണ്ട്. തുക ജിക്കുമോനെയാണ് സരിത ഏല്‍പിച്ചതെന്നും റിപോര്‍ട്ടുണ്ട്. ഇതിനുപുറമെ രണ്ട് തവണകൂടി സരിത ഉമ്മന്‍ചാണ്ടിയുടെ വീട്ടിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതായും വിവരമുണ്ട്. കൂടാതെ ജിക്കുമോനുമായി പലവട്ടം സരിത മുഖ്യമന്ത്രിയുടെ വീട്ടില്‍വെച്ച് കൂടിക്കാഴ്ച നടത്തിയതായും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

Thiruvananthapuram, Kerala, Chief Minister, Oommen Chandy, House, Saritha S. Nair
Keywords: Thiruvananthapuram, Kerala, Chief Minister, Oommen Chandy, House, Saritha S. Nair, Jikkumon Jacob, Solar Case, Cheating Case, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment