Follow KVARTHA on Google news Follow Us!
ad

ശൈശവ വിവാഹങ്ങള്‍ക്കെതിരെ കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തുന്നു

ശൈശവ വിവാഹം നിയമപ്രകാരം നിര്‍ത്തലാക്കിയിട്ടും രാജ്യത്ത് നടന്നുവരുന്ന Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
തൃശൂര്‍: ശൈശവ വിവാഹം നിയമപ്രകാരം നിര്‍ത്തലാക്കിയിട്ടും രാജ്യത്ത് നടന്നുവരുന്ന ഇത്തരം  വിവാഹങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയതായി റിപോര്‍ട്ട്. ഇതുപ്രകാരം  2008 മുതല്‍ 2013 മാര്‍ച്ച് വരെ രാജ്യത്ത് റിപോര്‍ട്ട് ചെയ്തത് 21 ശൈശവ വിവാഹം  മാത്രമാണ്. അതേസമയം ആയിരത്തിലധികം അപേക്ഷകളില്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹ രജിസ്‌ട്രേഷന്‍ നിരസിക്കപ്പെടുകയുണ്ടായി.

1929ലെ ശൈശവ വിവാഹ നിയന്ത്രണ നിയമമാണ് 2006ല്‍ ശൈശവ വിവാഹ നിരോധന നിയമമാക്കി ശിക്ഷ കര്‍ശനമാക്കിയത്. ഈ നിയമം രാജ്യത്തെ മുഴുവന്‍ മതവിഭാഗങ്ങള്‍ക്കും ബാധകമാണ്. ഇതുപ്രകാരം സ്ത്രീക്ക് 18ഉം പുരുഷന് 21ഉം ആണ് വിവാഹ പ്രായം. ഈ പ്രായപരിധി തികയുന്നതിന് മുമ്പ് വിവാഹം കഴിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. ഇതിനായി പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2008ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ നാലെണ്ണമാണ്. 2009ല്‍ രണ്ടും 2010ല്‍ ആറും 2011ല്‍ മൂന്നും 2012ല്‍ ആറും കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍  2013 മാര്‍ച്ച് മാസം വരെ ഒരു കേസും റിപോര്‍ട്ട് ചെയ്തതായി കാണുന്നില്ല. ഇതില്‍ നിന്നും മനസിലാക്കാവുന്നത്  ശൈശവ വിവാഹങ്ങള്‍ക്കെതിരെ ആരും പരാതിപ്പെടുകയോ  സര്‍ക്കാര്‍ സ്വമേധയാ കേസെടുക്കുകയോ ചെയ്യുന്നില്ലെന്നാണ് .
Child Marriage Act,Thrissur, Case, Report, Criminal Case, Complaint, Minor girls, Parliament, Kerala,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
2006ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം 18 വയസ് തികയാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്ന പുരുഷന്‍, രക്ഷിതാക്കള്‍, വിവാഹം സംഘടിപ്പിച്ചവര്‍ ഇവര്‍ക്കെല്ലാം മൂന്ന് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്നതാണ്. പാര്‍ലമെന്റ് കൊണ്ടുവന്ന ഈ നിയമത്തെ സര്‍ക്കുലര്‍ കൊണ്ട് മറിക്കടക്കാനാകില്ലെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Keywords: Child Marriage Act,Thrissur, Case, Report, Criminal Case, Complaint, Minor girls, Parliament, Kerala,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment