Follow KVARTHA on Google news Follow Us!
ad

വിജിലന്‍സ് ക്രമക്കേട് കണ്ടെത്തി; ആര്യാടന്റെ വകുപ്പില്‍ രാജശ്രീക്ക് ക്ലീന്‍ ചിറ്റ്

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വഴിവിട്ടു വായ്പ നല്‍കി സഹായിച്ചുവെന്ന് വിജിലന്‍സ് കണ്ടെത്തിയ ഉന്നത വനിതാ ഉദ്യോഗസ്ഥയ്ക്കു സംസ്ഥാന സര്‍ക്കാരിന്റെ Rajashree Ajith, Clean chit for Rajashree from Transport Dept, Vigilance Report, Complaint
തിരുവനന്തപുരം: ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വഴിവിട്ടു വായ്പ നല്‍കി സഹായിച്ചുവെന്ന് വിജിലന്‍സ് കണ്ടെത്തിയ ഉന്നത വനിതാ ഉദ്യോഗസ്ഥയ്ക്കു സംസ്ഥാന സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്. പേരിനൊരു താക്കീതു നല്‍കുക മാത്രം ചെയ്തു ഗതാഗത വകുപ്പ് ഇവരുടെ കാര്യത്തില്‍ ഉത്തരവു പുറപ്പെടുവിച്ചിരിക്കുകയാണ്.

കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടറായിരിക്കെ വായ്പാവിവാദത്തില്‍ പെട്ടു സസ്‌പെന്‍ഷനിലായ രാജശ്രീ അജിത്തിനെയാണ് വിജിലന്‍സ് ക്ലിയറന്‍സ് ഇല്ലാതെ തന്നെ കുറ്റവിമുക്തയാക്കിയത്. നിലവില്‍ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം സ്റ്റഡീസ് ഡയറക്ടറാണ് രാജശ്രീ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തായിരുന്നു ആരോപണ വിധേയമായ വായ്പാതട്ടിപ്പും നടപടിയും.

സസ്‌പെന്‍ഷനു തൊട്ടുപിന്നാലെ കേരള ഓഡിയോവിഷ്വല്‍ ആന്‍ഡ് റിപ്രോഗ്രാഫിക് സെന്ററില്‍ ( ഇന്നത്തെ സി ആപ്റ്റ്) അഡീഷണല്‍ മാനേജിംഗ് ഡയറക്ടറുടെ പുതിയ തസ്തികയുണ്ടാക്കി അവരെ നിയമിച്ചിരുന്നു. ഈ സര്‍ക്കാര്‍ വന്ന ശേഷമാണ് കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം സ്റ്റഡീസ് ഡയറക്ടറാക്കിയത്. രാജശ്രീക്കെതിരായ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി കഴിഞ്ഞ ജനുവരി മൂന്നിനാണ് റിപോര്‍ട്ടു സമര്‍പിച്ചത്.

2006-07 കാലയളവില്‍ വാഹന വായ്പകളും ഭവന വായ്പകളും നല്‍കിയ മൂന്നു കേസുകളുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം. മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കാതെും വായ്പയ്ക്കു വേണ്ടി സമര്‍പിച്ച രേഖകള്‍ ശരിയായി പരിശോധിക്കാതെയുമാണ് വായ്പകള്‍ അനുവദിച്ചതെന്നാണ് വിജലന്‍സ് റിപോര്‍ട്ടിലുണ്ടായിരുന്നത്. വായ്പക്കാര്‍ രാജശ്രീയുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആണെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടിയിരുന്നു.

സുജാ വി.എസ്., സി.ആര്‍. രാജീവ് എന്നിവര്‍ക്കാണ് വാഹന വായ്പ അനുവദിച്ചത്. ഡോ. എം.കെ. പ്രസാദ്, ഡോ. ഇന്ദു ജി. നായര്‍ എന്നിവരായിരുന്നു ഭവന വായ്പയുടെ ഗുണഭോക്താക്കള്‍.

രാജശ്രീ അജിത്ത്
വിജിലന്‍സ് റിപോര്‍ട്ട് സര്‍ക്കാര്‍ വിശദമായി പരിശോധിച്ചുവെന്ന് കഴിഞ്ഞ മാസം 24നു ഗതാഗത വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. രാജശ്രീയ്‌ക്കെതിരായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കണ്ടെത്തിയത് എന്താണെന്ന് ഈ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. പക്ഷേ, താക്കീത് മാത്രമാണു നടപടിയായി ഇതില്‍ പറയുന്നത്. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നായിരിക്കും താക്കീത്. ഇക്കാര്യം അവരുടെ സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തും. [ജിഒ(ആര്‍ടി) നം:262/2013/ ട്രാന്‍].

Keywords: Rajashree Ajith, Clean chit for Rajashree from Transport Dept, Vigilance Report, Complaint,  Aryadan Muhammad, Government, Relative, Friends, Alliance, Inquiry, Tourism, Kerala Transport Development Finance Corporation, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment