Follow KVARTHA on Google news Follow Us!
ad

സ്‌പെയിനിനെ തളച്ച് ബ്രസീലിന് കോണ്‍ഫെഡറേഷന്‍ കപ്പ് കിരീടം

ലോക ചാമ്പ്യന്‍മാരായ സ്‌പെയിനിനെ തളച്ചിട്ട് ബ്രസീലിന് കോണ്‍ഫെഡറേഷന്‍ കപ്പ് കിരീടം. ഫൈനലില്‍ സ്‌പെയിനിനെ Football, Brazil, Spain, Sports, Confederations Cup, European champions, 3-0 ,Sunday, Two goals from Fred, Neymar, Malayalam News, National News, Kerala News,
റിയോ ഡി ജനീറോ: ലോക ചാമ്പ്യന്‍മാരായ സ്‌പെയിനിനെ തളച്ചിട്ട് ബ്രസീലിന് കോണ്‍ഫെഡറേഷന്‍ കപ്പ് കിരീടം. ഫൈനലില്‍ സ്‌പെയിനിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയാളികള്‍ പരാജയപ്പെടുത്തിയത്. ഇതോടെ ബ്രസീലിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ കോണ്‍ഫെഡറേഷന്‍ കപ്പ് കിരീട നേട്ടമായി ഇത്. ബ്രസീലിന് വേണ്ടി ഫ്രഡ് രണ്ട് ഗോളും നെയ്മര്‍ ഒരു ഗോളും നേടി.

കളിയില്‍ സര്‍വാധിപത്യം പുലര്‍ത്തിയ ബ്രസീല്‍ എതിരാളികള്‍ക്ക് ആഘോഷിക്കാന്‍ തെല്ലും വകനല്‍കാത്ത തരത്തിലുള്ള മുന്നേറ്റമായിരുന്നു നടത്തിയത്. കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ മഞ്ഞപ്പട സ്‌പെയിനിന്റെ ഗോള്‍വല ചലിപ്പിച്ചു. ഫ്രെഡിന്റെ വകയായിരുന്നു അത്. 44 ാം മിനിറ്റില്‍ നെയ്മറും ലക്ഷ്യം കണ്ടെത്തിയതോടെ ഗോള്‍ നില 2-0 എന്ന നിലയിലേക്കെത്തി.

47-ാം മിനിറ്റില്‍ ഫ്രെഡി തന്റെ രണ്ടാം ഗോളും ബ്രസീലിനായി സമര്‍പിച്ചപ്പോള്‍ 3-0 എന്ന വിജയ തുല്യമായ നിലയിലേക്ക് ബ്രസീല്‍ ഉയര്ന്നു. പിന്നീട് ഗോള്‍ കണ്ടെത്തുന്നതിലുപരി സ്‌പെയിനിന്റെ മുന്നേറ്റ നിരയെ പ്രതിരോധിക്കുക എന്ന ലക്ഷ്യമായിരുന്നു ബ്രസീല്‍ പിന്‍പറ്റിയത്. അത് വിജയം കണ്ടതോടെ ബ്രസീലിന് നാലാം കോണ്‍ഫെഡറേഷന്‍ കപ്പ് കിരീടവും സ്വന്തമായി. 2010 ജൂണിന് ശേഷമുള്ള സ്‌പെയിനിന്റെ ആദ്യ തോല്‍വി കൂടിയായിരുന്നു കോണ്‍ഫെഡറേഷന്‍ കപ്പ് ഫൈനലിലേത്.

മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തില്‍ ഇറ്റലി യുറഗ്വായിയെ തോല്‍പിച്ചു. ഇരു ടീമുകളും രണ്ട് വീതം ഗോള്‍ നേടിയതിനെ തുടര്‍ന്ന് പെനാല്‍ ഷൂട്ടൗട്ടിലൂടെയായിരുന്നു വിജയികളെ തീരുമാനിച്ചത്.


Football, Brazil, Spain, Sports, Confederations Cup, European champions, 3-0 ,Sunday, Two goals from Fred, Neymar, Malayalam News, National News, Kerala
Football, Brazil, Spain, Sports, Confederations Cup, European champions, 3-0 ,Sunday, Two goals from Fred, Neymar, Malayalam NewsKeywords: Football, Brazil, Spain, Sports, Confederations Cup, European champions, 3-0 ,Sunday, Two goals from Fred, Neymar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment