Follow KVARTHA on Google news Follow Us!
ad

ഇറാഖില്‍ വീണ്ടും ഫുട്‌ബോള്‍ താരങ്ങളെ ലക്ഷ്യം വച്ച് സ്‌ഫോടനം: 12 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാഖില്‍ ഞായറാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ ഫുട്‌ബോള്‍ കളിക്കാരും കാണികളും ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. World news, Obituary, Baghdad, Bomb, Planted, Yard, Playing soccer, Iraq, Killed, 12 people, Sunday, Police, Medics,
ബാഗ്ദാദ്: ഇറാഖില്‍ ഞായറാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ ഫുട്‌ബോള്‍ കളിക്കാരും കാണികളും ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. ഗ്രൗണ്ടിന് സമീപം സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിയാണ് അപകടമുണ്ടായത്. നഹ്രാവന്‍ പട്ടണത്തിലാണ് സ്‌ഫോടനമുണ്ടായത്. 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

2013ന്റെ തുടക്കം മുതല്‍ ഇറാഖില്‍ തീവ്രവാദി ആക്രമണങ്ങള്‍ ശക്തിയാര്‍ജ്ജിച്ചിരിക്കുകയാണ്. മേയില്‍ ഉണ്ടായ വിത്യസ്ത ആക്രമണങ്ങളില്‍ 1,000 പേരാണ് കൊല്ലപ്പെട്ടത്. സുന്നിഷിയാ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന ഇറാഖില്‍ സാധാരണയായി പള്ളികള്‍, മാര്‍ക്കറ്റുകള്‍, സുരക്ഷാഭടന്മാര്‍ എന്നിവയെ കേന്ദ്രീകരിച്ചാണ് ആക്രമണങ്ങള്‍ നടക്കുന്നത്. എന്നാല്‍ അടുത്തിടെ പ്രാദേശിക ഫുട്‌ബോള്‍ താരങ്ങളേയും കാണികളേയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍. ഫുട്‌ബോള്‍ താരങ്ങളെ ലക്ഷ്യമിടാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

 World news, Obituary, Baghdad, Bomb, Planted, Yard, Playing soccer, Iraq, Killed, 12 people, Sunday, Police, Medics,
ശനിയാഴ്ച ഫുട്‌ബോള്‍ താരങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്.

SUMMARY: Baghdad: A bomb planted near a yard where people were playing soccer in Iraq killed 12 people on Sunday, police and medics said.

Keywords: World news, Obituary, Baghdad, Bomb, Planted, Yard, Playing soccer, Iraq, Killed, 12 people, Sunday, Police, Medics,

Post a Comment