Follow KVARTHA on Google news Follow Us!
ad

ഷാര്‍ജയിലെ 45 സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് വര്‍ധിപ്പിക്കാന്‍ അംഗീകാരം

ഷാര്‍ജയിലെ 45 സ്വകാര്യ സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധന നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കി. School, Report, Book, Gulf, UAE, Education department, Fees, Uniform, Kerala News.
ഷാര്‍ജ: ഷാര്‍ജയിലെ 45 സ്വകാര്യ സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധന നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കി. ഇതുപ്രകാരം പത്തു ശതമാനം വരെ ഫീസ് സ്‌കൂളുകള്‍ക്ക് വര്‍ധിപ്പിക്കാം. ഫീസ് വര്‍ധനയ്ക്ക് അനുമതി ലഭിച്ചവയില്‍ ഒമ്പത് സ്‌കൂളുകള്‍ ഇന്ത്യന്‍ സിലബസ് പിന്തുടരുന്നവയും 36 സ്‌കൂളുകള്‍ യു.എ.ഇ പാഠ്യപദ്ധതിയോ വിദേശ സിലബസുകളോ പഠിപ്പിക്കുന്നവയുമാണെന്ന് വിദ്യാഭ്യാസ വകുപ്പിലെ സ്വകാര്യ സ്‌കൂള്‍ വിഭാഗം മേധാവി ഹസ്വ അല്‍ഖാജ വ്യക്തമാക്കി.

ഫീസ് വര്‍ധനയിലെ ശതമാനത്തില്‍ സ്‌കൂളുകള്‍ തമ്മില്‍ വ്യത്യാസമുണ്ടാകും. ഇതുവരെ വര്‍ധന നടപ്പാക്കാത്ത സ്‌കൂളുകള്‍ക്ക് മൂന്നു മുതല്‍ ഒമ്പതു ശതമാനം വരെ ഫീസ് വര്‍ധന നടപ്പാക്കാന്‍ കഴിയും.

School, Report, Book, Gulf, UAE, Education department, Fees, Uniform, Kerala News.വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള രണ്ടു സമിതികള്‍ നല്‍കിയ റിപോര്‍ട്ട് അനുസരിച്ചാണ് ഫീസ് വര്‍ധനയ്ക്കുള്ള അപേക്ഷ വിദ്യാഭ്യാസ വകുപ്പ് പരിഗണിച്ചത്. ഇതിനായി വകുപ്പ് മുന്നോട്ടുവച്ച മാനദണ്ഡങ്ങളില്‍ 70 ശതമാനമെങ്കിലും തൃപ്തികരമായി കണ്ടെത്തിയ സ്‌കൂളുകള്‍ക്കാണു വര്‍ധനയ്ക്ക് അനുമതി നല്‍കിയത്.

യൂണിഫോം, പാഠപുസ്തകങ്ങള്‍, ഗതാഗതം, ആരോഗ്യ പരിരക്ഷ എന്നീ ഇനങ്ങളില്‍ നിരക്കുവര്‍ധന നടപ്പാക്കിയ സ്‌കൂളുകളിലെ ഫീസ് വര്‍ധന തോത് അനുപാതികമായി കുറയും.

Keywords: School, Report, Book, Gulf, UAE, Education department, Fees, Uniform, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment