Follow KVARTHA on Google news Follow Us!
ad

ഒക് ലഹോമയെ വിട്ടൊഴിയാതെ ചുഴലിക്കാറ്റുകള്‍

ഒക് ലഹോമ സിറ്റി: യുഎസ് തീരനഗരമായ ഒക് ലഹോമയില്‍ നാശം വിതച്ച് ചുഴലിക്കാറ്റുകള്‍. രണ്ടാഴ്ച മുന്‍പുണ്ടായ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടങ്ങളാണുണ്ടായത്.World news, Obituary, Oklahoma City, US region, Deadly tornado, Two weeks, Slammed again, Oklahoma Highway Patrol, Mother, Baby, Killed, Emergency
ഒക് ലഹോമ സിറ്റി: യുഎസ് തീരനഗരമായ ഒക് ലഹോമയില്‍ നാശം വിതച്ച് ചുഴലിക്കാറ്റുകള്‍. രണ്ടാഴ്ച മുന്‍പുണ്ടായ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടങ്ങളാണുണ്ടായത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടയില്‍ വെള്ളിയാഴ്ച വീണ്ടും ഒക് ലഹോമയില്‍ മറ്റൊരു ചുഴലിക്കാറ്റ് വീശിയടിച്ചു. കാറ്റിനെതുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചതായി ഒക് ലഹോമ ഹൈവേ പട്രോള്‍ അറിയിച്ചു. അമ്മയും കുഞ്ഞുമാണ് മരണപ്പെട്ടത്.

വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഒക് ലഹോമയില്‍ കൊടുങ്കാറ്റ് വീശിയടിച്ചത്. കാറ്റില്‍പെട്ട് വാഹനങ്ങള്‍ കൂട്ടിയിടിക്കുകയും മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുകയും ചെയ്തു. വാഹനങ്ങളില്‍ യാത്രചെയ്ത ചിലരെ കാണാതായതായി ഹൈവേ പട്രോള്‍ അറിയിച്ചു. മേയ് 20നുണ്ടായ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടങ്ങള്‍ക്കിരയായ മൂറില്‍ ഇത്തവണയും ശക്തമായ കാറ്റുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. 24 പേരാണ് രണ്ടാഴ്ച മുന്‍പുണ്ടായ ചുഴലിക്കാറ്റില്‍ മൂറില്‍ കൊല്ലപ്പെട്ടത്.

ചുഴലിക്കാറ്റിനെതുടര്‍ന്ന് നിരവധി വിമാനസര്‍വീസുകള്‍ റദ്ദാക്കി. ചുഴലിക്കാറ്റ് അപഹരിച്ച വാഹനമുള്‍പ്പെടെയുള്ള നിരവധി വസ്തുക്കള്‍ ആകാശത്തുനിന്നും താഴേക്ക് പതിക്കുന്ന ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടു.

World news, Obituary, Oklahoma City, US region, Deadly tornado, Two weeks, Slammed again, Oklahoma Highway Patrol, Mother, Baby, Killed, Emergency
SUMMARY: Oklahoma City: The US region hit by a deadly tornado less than two weeks ago is being slammed again. The Oklahoma Highway Patrol says a mother and baby were killed, and emergency officials said reports of injuries were "widespread."

Keywords: World news, Obituary, Oklahoma City, US region, Deadly tornado, Two weeks, Slammed again, Oklahoma Highway Patrol, Mother, Baby, Killed, Emergency

Post a Comment