Follow KVARTHA on Google news Follow Us!
ad

മോര്‍ചറിയില്‍ മൃതദേഹങ്ങളോട് അനാദരവ് കാട്ടിയ സംഭവം: മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ മൃതദേഹങ്ങളോട് അനാദരവ് Mortury, Dead Body, V.S Shiva Kumar, Kozhikode, Medical College, Kerala, Kerala News, International News, National News, Gulf News, Health News,
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ചറിയില്‍ മൃതദേഹങ്ങളോട് അനാദരവ് കാട്ടിയ സംഭവത്തില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ രണ്ടു ദിവസത്തിനകം റിപോര്‍ട്ട് നല്‍കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. മൃതദേഹം സംസ്‌ക്കരിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളജ്   മോര്‍ചറിയില്‍ നാലുമാസത്തിലേറെ പഴക്കമുളള 16 മൃതദേഹങ്ങളാണ്  സംസ്‌ക്കരിക്കാന്‍ അധികൃതരുടെ കനിവും കാത്ത്  കെട്ടിക്കിടക്കുന്നത്. ഫ്രീസര്‍ സംവിധാനം തകരാറിലായതിനാല്‍ മോര്‍ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ ചീഞ്ഞു തുടങ്ങിയിരുന്നു. ദുര്‍ഗന്ധം വമിക്കുന്ന ഈ മൃതദേഹങ്ങള്‍ക്കിടയിലാണ് മോര്‍ച്ചറിയിലെ ജീവനക്കാര്‍ കഴിയുന്നത്. എട്ടു ജീവനക്കാരാണ് മോര്‍ചറിയില്‍ ജോലി ചെയ്യുന്നത്. മോര്‍ചറിയില്‍ സൂക്ഷിച്ചിരുന്ന മൂന്നു വര്‍ഷം പഴക്കമുള്ള   മൃതദേഹങ്ങള്‍ വരെ അടുത്തകാലത്താണ് സംസ്‌കരിച്ചത്. മൃതദേഹങ്ങള്‍ സംസ്‌കരിക്കണമെന്നാവശ്യപ്പെട്ട്  ജീവനക്കാര്‍ പല തവണ മെഡിക്കല്‍
 Mortury, Dead Body, V.S Shiva Kumar, Kozhikode, Medical College, Kerala, Kerala News, International News
കോളജ് സൂപ്രണ്ടിനും മറ്റ് അധികാരികള്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.  മൃതദേഹങ്ങള്‍ കാലങ്ങളോളം സംസ്‌ക്കരിക്കാതെ മോര്‍ചറിയില്‍ തന്നെ സൂക്ഷിക്കുന്നത് ജീവനക്കാരുടെ ആരോഗ്യത്തിനു തന്നെ ഭീഷണിയായിട്ടുണ്ട്.

മോര്‍ചറിയില്‍ മൃതദേഹം സൂക്ഷിക്കുന്ന കാര്യത്തില്‍ ആശുപത്രി അധികൃതരുടെയും പോലീസിന്റെയും അനാസ്ഥയാണ് കാണിക്കുന്നത്. ഇന്‍ക്വസ്റ്റും ഓട്ടോപ്‌സി റിപോര്‍ട്ടും തയ്യാറാക്കാതെയാണ് പലപ്പോഴും മൃതദേഹങ്ങള്‍ മോര്‍ചറിയിലെത്തിക്കുന്നത്. സൂപ്രണ്ട് ഓഫീസില്‍ നിന്ന് അനുമതി വൈകുന്നതാണ് മൃതദേഹങ്ങള്‍  സംസ്‌ക്കരിക്കാന്‍ വൈകുന്നത്. മെഡിക്കല്‍ കോളജില്‍ മൃതദേഹങ്ങളോട് കാണിക്കുന്ന ആനാദരവിനെ കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.

 Keywords: Mortury, Dead Body, V.S Shiva Kumar, Kozhikode, Medical College, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment