Follow KVARTHA on Google news Follow Us!
ad

മന്ത്രി ഇബ്രാഹിം കുഞ്ഞ് മൗനി, വാതുറക്കുന്നത് വികസനം പറയാന്‍ മാത്രം: ഉമ്മന്‍ ചാണ്ടി

പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് സ്വതവെ മൗനിയാണെങ്കിലും അദ്ദേഹം വാ തുറക്കുന്നത് വികസനം പോലുള്ള നല്ലകാര്യങ്ങള്‍ പറയാനാണെന്ന് മുഖ്യമന്ത്രി Kasaragod, Oommen Chandy, V. K Ibrahim Kunju, Kerala, Kerala, Inauguration, Malayalam news
കാസര്‍കോട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് സ്വതവെ മൗനിയാണെങ്കിലും അദ്ദേഹം വാ തുറക്കുന്നത് വികസനം പോലുള്ള നല്ലകാര്യങ്ങള്‍ പറയാനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. രണ്ട് വര്‍ഷം കൊണ്ട് അദ്ദേഹം പൊതുമരാമത്ത് മേഖലയിലുണ്ടാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വളരെ ശ്രദ്ധേയമാണെന്നും മന്ത്രിയുടെ കാര്യക്ഷമതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയെ മുഖ്യമന്ത്രി പ്രശംസിക്കുകയും ചെയ്തു.

കാസര്‍കോട് - കാഞ്ഞങ്ങാട് 28 കിലോ മീറ്റര്‍ റോഡ് കെ.എസ്.ടി.പി. പദ്ധതിയില്‍ പെടുത്തി നവീകരിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പരിപാടിയില്‍ അധ്യക്ഷനായിരുന്നു മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 140 കോടി രൂപ പൊതുമരാമത്ത് വകുപ്പിന് നീക്കിവെച്ചപ്പോള്‍ 2000 കോടിയുടെ പ്രവര്‍ത്തികളാണ് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയത്.

കെ.എസ്.ടി.പി. പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കിയതിന് അതിന്റെ അധികൃതര്‍ സംസ്ഥാന സര്‍ക്കാറിനെ അഭിനന്ദിച്ചിരിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ പല പദ്ധതികളും സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. വൈദ്യുതി, കുടിവെള്ളം തുടങ്ങിയ മേഖലകളില്‍ ഇനിയും കൂടുതല്‍ പദ്ധതികള്‍ ഉണ്ടാവണം ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ കേരളത്തിന് ഒരുപാട് വീഴ്ചകളുണ്ടായിട്ടുണ്ട്. ആവശ്യത്തിന് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കാത്തതിനാല്‍ കഴിവുള്ള ധാരാളം ചെറുപ്പക്കാര്‍ വിദേശത്തേക്ക് കടന്നു. അവരെ നമുക്ക് നാട്ടില്‍ തിരിച്ചെത്തിച്ച് അവരുടെ കഴിവുകള്‍ നാടിനുവേണ്ടി പ്രയോജനപ്പെടുത്താന്‍ സാധിക്കണം.

അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതും തൊഴില്‍പ്രശ്‌നങ്ങള്‍, സമരങ്ങള്‍ എന്നിവ മൂലവും ഇവിടെ പല പദ്ധതികളും കൊണ്ടുവരാന്‍ കഴിയാത്ത സാഹചര്യം ഉണ്ട് അതിന് ഒരു മാറ്റം കൂടിയേ തീരു. കൊച്ചി മെട്രോ, കോഴിക്കോട് മോണോ റെയില്‍ എന്നിവ സമയ ബന്ധിതമായി പൂര്‍ത്തിയാക്കും. വികസന കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പം ഓടിയെത്താന്‍ കേരളത്തിനും കഴിയണം. സംസ്ഥാനത്തെ 28 റോഡുകള്‍ വികസിപ്പിക്കുന്ന പദ്ധതി സര്‍ക്കാറിന്റെ പരിഗണനയിലാണ്. അതിനായി 10,000 കോടി രൂപ കുറഞ്ഞപലിശയ്ക്ക് വായിപ തരുന്ന ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍കോട്ടെ കുടിവെള്ളത്തില്‍ ഉപ്പുകലരുന്ന പ്രശ്‌നം അടിയന്തിരമായി പരിഹരിക്കുമെന്നും അവിടെ സ്ഥിരം ബണ്ടിന്റെ പണി ഊര്‍ജിതമായി നടക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Oommen Chandy, V. K Ibrahim Kunju, Kerala, Kerala, Inauguration, Malayalam news

Related News:
കാസര്‍കോട് - കാഞ്ഞങ്ങാട് 28 കി.മി. റോഡ് നവീകരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ബി.ജെ.പി നേതാക്കള്‍ മുഖ്യമന്ത്രിക്ക് കുടിക്കാന്‍ ഉപ്പുവെള്ളം കൊടുത്തു

Keywords: Kasaragod, Oommen Chandy, V. K Ibrahim Kunju, Kerala, Kerala, Inauguration, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment