Follow KVARTHA on Google news Follow Us!
ad

ടെല്‍ അവീവില്‍ പലസ്തീനികളുടെ കൂട്ട കുഴിമാടങ്ങള്‍ കണ്ടെത്തി

ടെല്‍ അവീവ്: ഇസ്രായേല്‍ നഗരമായ ടെല്‍ അവീവിലെ ജാഫയില്‍ പലസ്തീനികളുടെ കൂട്ടകുഴിമാടങ്ങള്‍ കണ്ടെത്തി.World news, Obituary, Remains, Dozens, Palestinians, Killed, Israelis, Fighting, War, 1948, Led, Creation, State, Israel, Found, Mass grave, Tel Aviv, Jaffa district.
ടെല്‍ അവീവ്: ഇസ്രായേല്‍ നഗരമായ ടെല്‍ അവീവിലെ ജാഫയില്‍ പലസ്തീനികളുടെ കൂട്ടകുഴിമാടങ്ങള്‍ കണ്ടെത്തി. 1948ലുണ്ടായ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ കുഴിമാടമാണ് കണ്ടെത്തിയത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയില്‍ ആറ് കല്ലറകളിലായി നൂറുകണക്കിന് അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്.

1948ല്‍ തെരുവുകളില്‍ കിടന്നിരുന്ന മൃതദേഹങ്ങള്‍ സെമിത്തേരിയിലെത്തിച്ചിരുന്ന ജാഫയിലെ മല്‍സ്യബന്ധന തൊഴിലാളിയായ അതര്‍ സീനാബ് (80) ഈ കൂട്ടകുഴിമാടങ്ങളുടെ ദൃക്‌സാക്ഷിയാണ്. തന്റെ കൗമാരപ്രായത്തിലായിരുന്നു സീനാബ് മൃതദേഹങ്ങള്‍ സെമിത്തേരിയിലെത്തിച്ചിരുന്നത്. സ്ത്രീകളും കുട്ടികളുമടക്കം എല്ലാ മൃതദേഹങ്ങളും ഒന്നിച്ച് കുഴിച്ചുമൂടുകയായിരുന്നുവെന്ന് സീനാബ് പറഞ്ഞു. 1948ല്‍ ജാഫ പലസ്തീനിന്റെ ഭാഗമായിരുന്നു. പിന്നീട് 1950ല്‍ ഇസ്രായേലികള്‍ ജാഫ നഗരത്തെ ടെല്‍ അവീവിന്റെ ഭാഗമാക്കി ടെല്‍ അവീവ്ജാഫ എന്ന് നാമകരണവും ചെയ്തു. 1948ലുണ്ടായ യുദ്ധത്തില്‍ ഏതാണ്ട് 760,000 പലസ്തീനികള്‍ വീടുകള്‍ നഷ്ടമായി അഭയാര്‍ത്ഥികളായിരുന്നു.
World news, Obituary, Remains, Dozens, Palestinians, Killed, Israelis, Fighting, War, 1948, Led, Creation, State, Israel, Found, Mass grave, Tel Aviv, Jaffa district.

SUMMARY: The remains of dozens of Palestinians killed by Israelis in fighting during the war of 1948 which led to the creation of the state of Israel have been found in a mass grave in Tel Aviv's Jaffa district.

Keywords: World news, Obituary, Remains, Dozens, Palestinians, Killed, Israelis, Fighting, War, 1948, Led, Creation, State, Israel, Found, Mass grave, Tel Aviv, Jaffa district.

Post a Comment