Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു: 7 പേര്‍ മരിച്ചു

സംസ്ഥാനത്ത് ഡെങ്കി ഹെമിറേജ് ഫീവറും ഡെങ്കി ഷോക് സിന്‍ഡ്രോമും പടരുന്നതായി ആരോഗ്യState, Death, Thiruvananthapuram, Kollam, Ernakulam, Treatment, Study, Obituary,Kerala News, International News, National News,
തിരുവനന്തപുരം: സംസ്ഥാനത്ത്  ഡെങ്കി ഹെമിറേജ് ഫീവറും ഡെങ്കി ഷോക് സിന്‍ഡ്രോമും  പടരുന്നതായി ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. കഴിഞ്ഞ അഞ്ചുമാസത്തിനുള്ളില്‍ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 2200 കടന്നു. ഈ വര്‍ഷം ഡെങ്കിപ്പനി  ബാധിച്ച് ഏഴുപേര്‍ മരിച്ചിരുന്നു. ഇതിനു പുറമെ മറ്റു  40 പേര്‍ കൂടി മരിച്ചിരുന്നു. ഇവരുടെ  മരണകാരണവും ഡെങ്കിയാണെന്നു സംശയിക്കുന്നതായി ആരോഗ്യവകുപ്പധികൃതര്‍ അറിയിച്ചു. ഡെങ്കി വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ മാരകവിപത്തുണ്ടാക്കുമെന്നും അതിനാല്‍  ജനങ്ങള്‍ വളരെയധികം ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഡെങ്കിപ്പനി കൂടുതലായും പടരുന്നത്.  ഒന്നില്‍ കൂടുതല്‍ തവണ ഡെങ്കിപ്പനി ബാധിച്ചവരുടെ ശരീരത്തില്‍ നിലവിലുള്ള ഡെങ്കി വൈറസിനൊപ്പം ഡെങ്കി വൈറസിന്റെ സീറോ ടൈപ്പു കൂടി എത്തുമ്പോഴാണ്  അപകടകരമായ ആന്തരികരക്തസ്രാവവും അതുവഴി മരണവും സംഭവിക്കുന്നത്.

ഡെങ്കിപ്പനി ബാധിച്ച് ഈ വര്‍ഷം മരിച്ചവരുടെ ചികിത്സാരേഖകള്‍
 State, Death, Thiruvananthapuram, Kollam, Ernakulam, Treatment, Study, Obituary,Kerala News, International
ആരോഗ്യവകുപ്പ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കേരളത്തില്‍ ഡെങ്കി ഹിമറേജസ് പടരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സാംക്രമിക രോഗ നിയന്ത്രണ യൂണിറ്റ് രണ്ട് വര്‍ഷം മുമ്പുതന്നെ സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 2006 മുതല്‍ 2008 വരെ കേരളത്തില്‍ നടത്തിയ പഠനങ്ങളുടേയും കൊതുക് സാന്ദ്രതയുടേയും അടിസ്ഥാനത്തിലാണ്  മുന്നറിയിപ്പ്.

Keywords: State, Death, Thiruvananthapuram, Kollam, Ernakulam, Treatment, Study, Obituary,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment