Follow KVARTHA on Google news Follow Us!
ad

ഡെങ്കിപ്പനി: കോട്ടയത്ത് രണ്ടുമരണം

ഡെങ്കിപ്പനി ബാധിച്ചു കോട്ടയം ജില്ലയില്‍ രണ്ടുപേര്‍ കൂടി മരിച്ചു. അരീപ്പറമ്പ് ചാരമംഗലത്തു സി.ജെ. ജോര്‍ജിന്റെKottayam, Death, hospital, Treatment, Medical College, Family, Obituary, Kerala News, International News, National
കോട്ടയം: ഡെങ്കിപ്പനി ബാധിച്ചു കോട്ടയം ജില്ലയില്‍ രണ്ടുപേര്‍ കൂടി മരിച്ചു. അരീപ്പറമ്പ് ചാരമംഗലത്തു സി.ജെ. ജോര്‍ജിന്റെ ഭാര്യ റോസമ്മ ജോര്‍ജ് (55), വയലാ ഉറുമ്പില്‍ തോമസിന്റെ ഭാര്യ ഏലിയാമ്മ (കുട്ടിയമ്മ-65) എന്നിവരാണു മരിച്ചത്.

Kottayam, Death, hospital, Treatment, Medical College, Family, Obituary,
Rosamma
 നാലുദിവസം മുമ്പാണ്  പനിബാധിച്ചു റോസമ്മയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ഡെങ്കിപ്പനിയാണെന്നു കണ്ടെത്തിയിരുന്നു. രോഗം ഗുരുതരമായതോടെ പിന്നീട്  മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

കുമരകം കണ്ണത്തുശേരി കുടുംബാംഗമാണ്. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക്  രണ്ടുമണിക്ക് അമയന്നൂര്‍ തിരുഹൃദയ ദേവാലയത്തില്‍. മക്കള്‍: വിജിലെസ്, വികാസ്, വിനീത (ബംഗ്ലാദേശ്). മരുമകള്‍: ബെറ്റി.

Kottayam, Death, hospital, Treatment, Medical College, Family, Obituary,
Aliyamma
ഏലിയാമ്മയുടെ സംസ്‌കാരച്ചടങ്ങുകള്‍ കഴിഞ്ഞു. മക്കള്‍: റെജി, ജെസി. മരുമക്കള്‍: ബിന്ദു, രാജു (എസ്.എന്‍ പുരം പാമ്പാടി).

Keywords: Kottayam, Death, hospital, Treatment, Medical College, Family, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment