Follow KVARTHA on Google news Follow Us!
ad

15 -ാം വയസില്‍ യുവ രാജകുമാരന്‍ ജസ്റ്റിന്‍ ബീബര്‍ പിതാവായി; പുതിയ ലൈംഗിക ആരോപണം

15 -ാം വയസില്‍ ജസ്റ്റിന്‍ ബീബര്‍ പിതാവായി; പുതിയ ലൈംഗിക ആരോപണം സംഗീതലോകത്തെ യുവ രാജകുമാരന്‍ ജസ്റ്റിന്‍ ബീബറിനെതിരെ Entertainment, Paternity Claim, Justin Bieber, Woman, Singer, 25-year-old, Daughter, Malayalam News, Kerala News, International News, National News, Gulf News, Health News,
സംഗീതലോകത്തെ യുവ രാജകുമാരന്‍ ജസ്റ്റിന്‍ ബീബറിനെതിരെ വീണ്ടും ലൈംഗിക ആരോപണം. 25 വയസുള്ള ഒരു യുവതിയാണ് 19 കാരനായ ബീബറിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സംഗീത പരിപാടിക്കിടയില്‍ അന്ന് 15 വയസുകാരനായ ബീബറെ പരിചയപ്പെട്ടുവെന്നും പിന്നീട് ഒരു ഹോട്ടല്‍ മുറിയില്‍ തങ്ങള്‍ കിടപ്പറ പങ്കിട്ടുവെന്നുമാണ് ബീബറിന്റെ ആരാധിക കൂടിയായ യുവതി ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. 2010 ഒക്ടോബറില്‍ താന്‍ ബീബറിന്റെ കുഞ്ഞിന് ജന്മം നല്‍കിയെന്നും യുവതി പറയുന്നു. മാത്രമല്ല കുഞ്ഞിന് ബീബറിന്റെ അതേമുഖച്ഛായയും.

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ബീബറിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ നിഷേധിക്കുകയാണുണ്ടായത്. ഇതാദ്യമായല്ല ബീബറിനെതിരെ ലൈംഗിക ആരോപണം ഉയരുന്നത്. 2011 ലും ബീബറിനെതിരെ സമാനമായ ആരോപണം ഉന്നയിച്ച് ഒരു യുവതി രംഗത്തുവന്നിരുന്നു. ഡി.എന്‍.എ. ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവതി രക്ഷപ്പെടുകയായിരുന്നു.

Entertainment, Paternity Claim, Justin Bieber, Woman, Singer, 25-year-old, Daughter, Malayalam News, Kerala News, International News, National News, Gulf News, Health News,
സംഗീത ലോകത്തെ യുവ ചക്രവര്‍ത്തിയായി വാഴ്ത്തുമ്പോഴും വിവാദങ്ങള്‍ പലപ്പോഴായി ബീബറെ വേട്ടയാടിക്കൊണ്ടേയിരുന്നു. ബീബറിന്റെ 3.73 കോടി ട്വിറ്റര്‍ ആരാധകരില്‍ പകുതിയും വ്യാജമാണെന്നോ നിര്‍ജീവമാണെന്നോ എന്നുള്ള റിപോര്‍ട്ട് ഇതിനിടെ പുറത്തുവന്നിരുന്നു. കാര്‍ അലക്ഷ്യമായി ഓടിച്ചതിന് ബീബറിന്റെ പേരില്‍ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം ബീബറിനെതിരായ പുതിയ ആരോപണം ആരാധകരും തള്ളിക്കളയുകയാണ്. 

Keywords: Entertainment, Paternity Claim, Justin Bieber, Woman, Singer, 25-year-old, Daughter, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment