Follow KVARTHA on Google news Follow Us!
ad

വി.എസ്. രണ്ടുംകല്‍പിച്ചുതന്നെ; പുറത്തേക്കുള്ള വഴി തുറക്കുന്നു

പ്രതിപക്ഷ നേതാവ് പദവിയില്‍ നിന്നുള്ള വി.എസ്. അച്യുതാനന്ദന്റെ പടിയിറക്കത്തിന് സി.പി.എം. സംസ്ഥാന നേതൃത്വം കൗണ്ട് ഡൗണ്‍ തുടങ്ങി. എന്നാല്‍ മെയ് രണ്ടാം Thiruvananthapuram, V.S Achuthanandan, CPM, Kerala, Opposition Leader, UDF, Chief minister
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പദവിയില്‍ നിന്നുള്ള വി.എസ്. അച്യുതാനന്ദന്റെ പടിയിറക്കത്തിന് സി.പി.എം. സംസ്ഥാന നേതൃത്വം കൗണ്ട് ഡൗണ്‍ തുടങ്ങി.  എന്നാല്‍ മെയ് രണ്ടാം വാരം ചേരുന്ന സംസ്ഥാന നേതൃയോഗം ഇക്കാര്യത്തില്‍ നിര്‍ണായകമാകില്ലെന്നാണ് വി.എസ്. ക്യാമ്പിന്റെ വിശദീകരണം. കേന്ദ്ര കമ്മിറ്റി യോഗത്തിനു തൊട്ടുപിന്നാലെയാണ് നാലു ദിവസമായി സംസ്ഥാന കമ്മിറ്റിയും സെക്രട്ടേറിയറ്റും ചേരുന്നത്.


വി.എസിനെ ചുമക്കാന്‍ വയ്യെന്ന വ്യക്തമായ സന്ദേശം കേന്ദ്ര നേതൃത്വത്തിനു കൊടുത്തു കാത്തിരിക്കുന്ന സംസ്ഥാന നേതൃത്വം അടുത്ത മാസമാദ്യത്തെ കേന്ദ്ര കമ്മിറ്റി യോഗം ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അത് റിപോര്‍ട്ട് ചെയ്യാനും തുടര്‍ നടപടികള്‍ ആലോചിക്കാനുമാണ് കേരള നേതൃത്വം യഥാര്‍ത്ഥത്തില്‍ യോഗം ചേരുന്നത്. എന്നാല്‍ അങ്ങനെ പുറത്തു പറയുന്നില്ല.

വി.എസിനെ മാറ്റി കുതിരക്കച്ചവടം നടത്തി ഭരണം പിടിക്കാനാണ് ഔദ്യോഗിക വിഭാഗം ശ്രമിക്കുന്നത് എന്നാണ് വി.എസ്. പക്ഷത്തിന്റെ ആരോപണം. കേന്ദ്ര കമ്മിറ്റിയില്‍ മാത്രം പ്രതീക്ഷവച്ചാണ് അവരുടെ നീക്കം. കേന്ദ്രം കൈവിട്ടാല്‍ വി.എസിനു വഴി പുറത്തേക്കു തന്നെ.

ശക്തമായ കേരള നേതൃത്വത്തെ ഇനിയും അവഗണിച്ച് വി.എസിനെ സംരക്ഷിക്കാന്‍ കേന്ദ്ര നേതൃത്വം ശ്രമിക്കില്ലെന്ന ആശങ്കയും അവര്‍ക്കില്ലാതില്ല. ഔദ്യോഗികപക്ഷം പ്രകടിപ്പിക്കുന്ന തികഞ്ഞ ആത്മവിശ്വാസമാണ് ഇതിനു കാരണം.

Thiruvananthapuram, V.S Achuthanandan, CPM, Kerala, Opposition Leaderപാര്‍ട്ടിക്കു വഴങ്ങാത്ത വി.എസിനെ പ്രതിപക്ഷ നേതൃ പദവിയില്‍ നിന്നു മാറ്റണം എന്ന കേരള നേതൃത്വത്തിന്റെ ആവശ്യം ഔദ്യോഗികമായി അറിയിച്ച് രണ്ടുമാസമായി. ദുര്‍ബലമായ യു.ഡി.എഫ്. സര്‍ക്കാരിനെ വീഴ്ത്താന്‍ ഇടതുമുന്നണിക്കു കഴിയാത്തത് വി.എസ്. മുന്നില്‍ നില്‍ക്കുന്നതുകൊണ്ടാണെന്നും രഹസ്യമായി ഔദ്യോഗിക പക്ഷം പറയുന്നു. പകരം സര്‍ക്കാര്‍ വന്നാല്‍ വി.എസിനെ മുഖ്യമന്ത്രിയാക്കാന്‍ താല്പര്യമില്ലാത്തതാണു കാരണം.

Keywords: Thiruvananthapuram, V.S Achuthanandan, CPM, Kerala, Opposition Leader, UDF, Chief minister, Report, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment