Follow KVARTHA on Google news Follow Us!
ad

കൊല്ലത്ത് ആറര ലക്ഷം രൂപയുടെ കള്ളനോട്ടുമായി രണ്ടുപേര്‍ പിടിയില്‍

കൊല്ലം റെയില്‍വേ സ്‌റ്റേഷനു സമീപത്തുനിന്നും ആറര ലക്ഷം രൂപയുടെ കള്ളനോട്ടുമായിKollam, Railway, Fake money, Police, Custody, Arrest, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കൊല്ലം: കൊല്ലം റെയില്‍വേ സ്‌റ്റേഷനു സമീപത്തുനിന്നും ആറര ലക്ഷം രൂപയുടെ കള്ളനോട്ടുമായി രണ്ടുപേര്‍ പോലീസ് കസ്റ്റഡിയില്‍. കസ്റ്റഡിയിലായവര്‍ക്ക്  നക്‌സല്‍ ബന്ധമുണ്ടെന്നു സംശയിക്കുന്നതായി കമ്മീഷണര്‍ ദേബേഷ്‌കുമാര്‍ ബഹ്‌റ അറിയിച്ചു. നക്‌സല്‍ ബന്ധം സ്ഥിരീകരിച്ചാല്‍ അന്വേഷണം എന്‍.ഐ.എയ്ക്കു കൈമാറും. നാഗര്‍കോവില്‍ വടശേരി വെള്ളലാര്‍ ഈസ്റ്റ് സ്ട്രീറ്റില്‍ തങ്കരാജ് (61), ധര്‍മപുരി വേട്ടിക്കര ഗാന്ധിപാളയത്തില്‍ മണി(60) എന്നിവരാണ് അറസ്റ്റിലായത്.

Kollam, Railway, Fake money, Police, Custody, Arrest, Kerala,Kerala News, International News, National News,
Thangaraj and Mani
ഇവരുടെ കൈവശമുണ്ടായിരുന്ന ആറരലക്ഷം രൂപ കൊല്ലത്തെ രണ്ടുപേര്‍ക്കു കൊടുക്കാന്‍ കൊണ്ടുവന്നതാണെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുള്ളതായി കമ്മിഷണര്‍ പറഞ്ഞു. നാഗര്‍കോവിലിലെ ലോഡ്ജിന്റെ മൂന്നാം നിലയില്‍ നടത്തിയ പരിശോധനയില്‍ പ്രിന്റര്‍
കണ്ടെടുത്തു. ആന്ധ്രയില്‍ അച്ചടിക്കുന്ന നോട്ടുകള്‍ തമിഴ്‌നാടുവഴിയാണു കേരളത്തിലെത്തിക്കുന്നത്. യഥാര്‍ഥ നോട്ടുമായി 80 ശതമാനം സാമ്യമുള്ള ഈ കള്ളനോട്ടുകള്‍ സാധാരണക്കാര്‍ക്കു തിരിച്ചറിയാനാവില്ല. അറസ്റ്റിലായ തങ്കരാജ് നാലു കള്ളനോട്ട് കേസുകളില്‍ പ്രതിയാണ്.

Keywords: Kollam, Railway, Fake money, Police, Custody, Arrest, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment