Follow KVARTHA on Google news Follow Us!
ad

മ്യാന്‍മറില്‍ വീണ്ടും വംശീയ ലഹള; പള്ളിയും അനാഥാലയവും അഗ്നിക്കിരയാക്കി

റോഹിങ്യകള്‍ വംശീയമായി അക്രമിക്കപ്പെടുന്ന മ്യാന്‍മറില്‍ വീണ്ടും ലഹള. കഴിഞ്ഞ ദിവസം ആയുധധാരികളാ Ethnic Cleansing, Crimes Against Humanity, Myanmar, Ethnic Rohingya People, Human Rights Watch, Horrifying Footage, Emerged, Police Officers, Standing, Burmese Buddhist rioters, Fire, Muslim Man, Kvartha, Malayalam News, National News, Kerala News,
യാംഗോണ്‍: റോഹിങ്യകള്‍ വംശീയമായി അക്രമിക്കപ്പെടുന്ന മ്യാന്‍മറില്‍ വീണ്ടും ലഹള. കഴിഞ്ഞ ദിവസം ആയുധധാരികളായ അക്രമികള്‍ ഒരു പള്ളിയും അനാഥാലയവും അഗ്നിക്കിരയാക്കിയതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. മ്യാന്‍മാറിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനമായ ശാന്‍ പ്രവിശ്യയിലെ ലാഷിയോയില്‍ ബുദ്ധമതവിശ്വാസികളുടെ സംഘമാണ് മുസ്ലിം പള്ളിയും മുസ്ലിം അനാഥാലയവും അഗ്‌നിക്കിരയാക്കിയത്. സമീപ പ്രദേശത്തുള്ള വീടുകള്‍ക്ക് തീവെക്കുകയും ചെയ്തു. ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.

സ്ത്രീയുടെ ശരീരത്തില്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവമാണ് പുതിയ ലഹളയ്ക്ക് കാരണമായത്. സ്ത്രീയെ കൈയേറ്റം ചെയ്ത യുവാവ് മുസ്ലിമാണെന്നു പ്രചാരണം നടത്തിയായിരുന്നു ബുദ്ധമത വിശ്വാസി സംഘം വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിട്ടത്. ചൊവ്വാഴ്ച പ്രാദേശിക സമയം വൈകിട്ട് ഏഴു മണിക്കായിരുന്നു ആക്രമണം. അതേസമയം അക്രമകാരികളെ നേരിടുന്നതില്‍ പോലീസ് വീഴ്ചവരുത്തുന്നുവെന്ന ആരോപണവുമുണ്ട്.

കഴിഞ്ഞ മാര്‍ച്ചില്‍ മ്യാന്‍മാറിലുണ്ടായ മുസ്ലിം വിരുദ്ധ വംശീയ ലഹളയില്‍ 44 പേര്‍ കൊല്ലപ്പെട്ടിരുന്നു. രാഖിന്‍ ജില്ലയിലുണ്ടായ കലാപത്തില്‍ ഇതുവരെ 180 പേര്‍ കൊല്ലപ്പെടുകയും 110,000 ആളുകള്‍ ഭവന രഹിതരാവുകയും ചെയ്തു.

Ethnic Cleansing, Crimes Against Humanity, Myanmar, Ethnic Rohingya People, Human Rights Watch, Horrifying Footage, Emerged, Police Officers, Standing, Burmese Buddhist rioters, Fire, Muslim Man,വ്യാപകമായി മുസ്ലിം പള്ളികള്‍ അഗ്നിക്കിരയാക്കി. ഇതിനിടയില്‍ ഒരു മുസ്ലിം യുവാവിനെ നഗരമധ്യത്തില്‍ അടിച്ചവശനാക്കിയശേഷം പച്ചയായി കത്തിക്കുന്ന ദൃശ്യവും മ്യാന്‍മാറില്‍ നിന്നും പുറത്തു വന്നു. ആയുധ ധാരികളായ അക്രമികള്‍ നഗരത്തില്‍ താണ്ഡവമാടുന്നതായും ഒരു കുറ്റിക്കാട്ടില്‍ അഭയം പ്രാപിച്ച ഒരാളെ അടിച്ച് അവശനാക്കുന്നതും ദൃശ്യത്തില്‍ ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള നിരവധി വംശഹത്യകളുടെ ദൃശ്യങ്ങള്‍ മ്യാന്‍മാറില്‍ നിന്ന് പുറത്തായി. അതിനിടയില്‍ മ്യാന്‍മാറില്‍ മുസ്ലിംങ്ങള്‍ക്ക് രണ്ട് കുട്ടികള്‍ മാത്രമേ പാടുള്ളുവെന്ന് ഭരണകൂടം ഉത്തരവിറക്കുകയും ചെയ്തു.

Keywords: Ethnic Cleansing, Crimes Against Humanity, Myanmar, Ethnic Rohingya People, Human Rights Watch, Horrifying Footage, Emerged, Police Officers, Standing, Burmese Buddhist rioters, Fire, Muslim Man, Kvartha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India.

Post a Comment