Follow KVARTHA on Google news Follow Us!
ad

ഉപമുഖ്യമന്ത്രി പദം യു.ഡി.എഫില്‍ പുകയുന്നു; ആവശ്യത്തില്‍ നിന്ന് മുസ്ലിം ലീഗ് പിന്നോട്ടില്ല

രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസിലെ ഗ്രൂപ്പ് പ്രശ്‌നങ്ങള്‍ക്ക് Thiruvananthapuram, Muslim-League, Congress, Oommen Chandy, Kunhalikutty, Kerala, E.T Muhammed Basheer, Malayalam News, Kerala News, International News,
തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസിലെ ഗ്രൂപ്പ് പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം കുറിക്കാമെന്ന മുഖ്യമന്ത്രിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി. ഉപമുഖ്യമന്ത്രി പദം സൃഷ്ടിക്കുകയാണെങ്കില്‍ അത് മുസ്ലീംലീഗിനു അവകാശപ്പെട്ടതാണെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. ഇക്കാര്യം യു.ഡി.എഫില്‍ ഉന്നയിക്കുമെന്നും പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു.

എന്നാല്‍ ഉപമുഖ്യമന്ത്രി പദത്തെക്കുറിച്ച് കോണ്‍ഗ്രസിനുള്ളില്‍ ധാരണയിലെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി തുറന്നുപറഞ്ഞു. മുസ്ലിം ലീഗിന് പുറമെ സോഷ്യലിസ്റ്റ് ജനതയും പ്രതിഷേധവുമായി രംഗത്തെത്തി. എല്ലാം മാധ്യമ സൃഷ്ടിയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് ഒഴിയാനാവില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങള്‍ക്കു നേരെ പഴിചാരുന്ന മുഖ്യമന്ത്രിക്കെതിരെ വാര്‍ത്തകള്‍ നല്‍കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയെന്നുള്ളത് അദ്ദേഹം മറക്കരുതെന്ന് എം.പി. വീരേന്ദ്രകുമാറും പറഞ്ഞു. ഇതോടെ ഉപമുഖ്യമന്ത്രി പദം സമാവായത്തിലെത്തുവാനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്ക് അപ്രതീക്ഷിത തിരിച്ചടിയായി.

Thiruvananthapuram, Muslim-League, Congress, Oommen Chandy, Kunhalikutty, Kerala, E.T Muhammed Basheer, Malayalam News, Kerala News, International News, National News, Gulf News, Health News,അതേ സമയം ഗണേഷിനെ മന്ത്രിയാക്കുന്ന കാര്യം മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. യു.ഡി.എഫില്‍ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായെന്നും പ്രശ്‌നങ്ങള്‍ ഒഴിവാക്കി മുന്നോട്ട് പോകണമെന്നും ബഷീര്‍ പറഞ്ഞു. ഉപമുഖ്യമന്ത്രി സ്ഥാനം രമേശ് ചെന്നിത്തലയ്ക്ക് നല്‍കുന്ന കാര്യം മുസ്ലിം ലീഗുമായി ആലോചിക്കാതിരുന്നതാണ് ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടാന്‍ മുസ്ലിം ലീഗിനെ പ്രേരിപ്പിച്ചത്.

Keywords: Thiruvananthapuram, Muslim-League, Congress, Oommen Chandy, Kunhalikutty, Kerala, E.T Muhammed Basheer, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock Nnews, Gold News.

Post a Comment