Follow KVARTHA on Google news Follow Us!
ad

ഇന്ത്യക്കാരന് ദുബൈ ഗതാഗത വകുപ്പിന്റെ ഷെവര്‍ലെ സമ്മാനം

ദുബൈ: ശ്രദ്ധാപൂര്‍വ്വം വാഹനമോടിക്കുകയും അപകടങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാരെ പ്രോല്‍സാഹിപ്പിക്കാനായി ദുബൈ ഗതാഗത വകുപ്പ് ഏര്‍പ്പെടുത്തിയ സമ്മാനം ഇന്ത്യക്കാരന്‍ സ്വന്തമാക്കി. Gulf news, An Indian national, Awarded, Dh100,000 car, Dubai’s traffic police, Accumulating, Sufficient, White points, Ideal driver, Emirate.
ദുബൈ: ശ്രദ്ധാപൂര്‍വ്വം വാഹനമോടിക്കുകയും അപകടങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാരെ പ്രോല്‍സാഹിപ്പിക്കാനായി ദുബൈ ഗതാഗത വകുപ്പ് ഏര്‍പ്പെടുത്തിയ സമ്മാനം ഇന്ത്യക്കാരന്‍ സ്വന്തമാക്കി. ഒരു ലക്ഷം ദിര്‍ഹം വിലവരുന്ന ഷെവര്‍ലെ ജയശീലന്‍ എന്ന യുവാവിന് ലഭിച്ചത്. 700 മികച്ച ഡ്രൈവര്‍മാരില്‍ നിന്നുമാണ് ജയശീലനെ തിരഞ്ഞെടുത്തത്.

ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഡ്രൈവര്‍മാരെ പ്രോല്‍സാഹിപ്പിക്കാനായി ദുബൈ ഗതാഗത വകുപ്പ് നടപ്പിലാക്കിയ വൈറ്റ് പോയിന്റ് സിസ്റ്റത്തിന്റെ ഭാഗമായാണ് സമ്മാനം. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ദുബൈ ഗതാഗത വകുപ്പ് രാജ്യത്ത് ആദ്യമായി വൈറ്റ് പോയിന്റ് സിസ്റ്റം നടപ്പിലാക്കിയത്. വൈറ്റ് പോയിന്റില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന 700 ഡ്രൈവര്‍മാര്‍ക്കാണ് ഇതുവരെ സമ്മാനങ്ങള്‍ നല്‍കിയിരുന്നത്. എന്നാലിത് 1000 പേര്‍ക്കായി വര്‍ദ്ധിപ്പിക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.

700 പേരില്‍ ഒരാള്‍ക്ക് മാത്രമാണ് കാര്‍ സമ്മാനമായി നല്‍കുന്നത്. ബാക്കിയുള്ളവര്‍ക്ക് നിരവധി സമ്മാനങ്ങള്‍ വകുപ്പ് നല്‍കാറുണ്ട്.

Gulf news, An Indian national, Awarded, Dh100,000 car, Dubai’s traffic police, Accumulating, Sufficient, White points, Ideal driver, Emirate.
ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ജയശീലന്‍ കാര്‍ സമ്മാനമായി ലഭിച്ചതില്‍ വളരെ സന്തോഷവാനാണ്. സമ്മാനമായി കാര്‍ ലഭിച്ചിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് വിളിച്ചറിയിച്ചപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. കാര്‍ സമ്മാനമായി ലഭിച്ചതിന്റെ സന്തോഷം സുഹൃത്തുക്കളും ബന്ധുക്കളുമായി പങ്കുവെക്കാന്‍ ഒരുങ്ങുകയാണ് ഈ യുവാവ്.

SUMMARY: An Indian national was awarded a Dh100,000 car by Dubai’s traffic police for accumulating sufficient white points that made him an ideal driver in the emirate.

Keywords: Gulf news, An Indian national, Awarded, Dh100,000 car, Dubai’s traffic police, Accumulating, Sufficient, White points, Ideal driver, Emirate.

Post a Comment