Follow KVARTHA on Google news Follow Us!
ad

പശ്ചിമ ബംഗാളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി

പശ്ചിമ ബംഗാളിലെ റാണിഗഞ്ചില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി. West Bengal, Girl, Gang Rape, School, Youth, House, Family, Police, National, Kerala News, International News, National News,
റാണിഗഞ്ച്: പശ്ചിമ ബംഗാളിലെ റാണിഗഞ്ചില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ചൊവ്വാഴ്ച സ്‌കൂള്‍  വിട്ട് വീട്ടിലേയ്ക്ക് പോവുകയായിരുന്ന എട്ടാംക്‌ളാസുകാരിയെയാണ്  രണ്ട് യുവാക്കള്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. എന്നാല്‍ അറസ്റ്റിലായ യുവാക്കളെ ഒന്നുകില്‍ തങ്ങള്‍ക്ക് കൈമാറണമെന്നും അല്ലെങ്കില്‍ മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട്  നാട്ടുകാരും പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും ദേശീയ പാതയില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിനിടെ അക്രമാസക്തരായ  ജനങ്ങള്‍ രണ്ട് വാഹനങ്ങള്‍ക്ക്  തീയിടുകയും മുപ്പതോളം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു.

West Bengal, Girl, Gang Rape, School, Youth, House, Family, Police, National, Kerala News, International News, National News,ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ലാത്തിചാര്‍ജ്ജ് നടത്തി. എന്നാല്‍ സംഘര്‍ഷത്തിന് അയവില്ലാത്തതിനാല്‍ കൂടുതല്‍ പോലീസും ആര്‍.എ.എഫും സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കുകയായിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പോലീസിനെ
വിന്യസിച്ചിട്ടുണ്ട്.

Keywords: West Bengal, Girl, Gang Rape, School, Youth, House, Family, Police, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment