Follow KVARTHA on Google news Follow Us!
ad

ലഡാക്കില്‍ നിന്ന് ചൈനീസ് സേന പിന്‍മാറില്ല

ഇന്ത്യ - ചൈന മൂന്നാം ഫഌഗ് മീറ്റിംഗും പരാജയപ്പെട്ട സാഹചര്യത്തില്‍ ചൈനീസ് സൈന്യം ലഡാക്കില്‍ നിന്ന് പിന്‍മാറില്ലെന്ന് റിപ്പോര്‍ട്ടുകള്‍A day after a third flag meeting between India and China failed to resolve the Ladakh incursion issue
ന്യൂഡല്‍ഹി: ഇന്ത്യ - ചൈന മൂന്നാം ഫഌഗ് മീറ്റിംഗും പരാജയപ്പെട്ട സാഹചര്യത്തില്‍ ചൈനീസ് സൈന്യം ലഡാക്കില്‍ നിന്ന് പിന്‍മാറില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ മേഖലയില്‍ കൈയേറിയ പ്രദേശത്ത് തുടരാനാണ് ചൈനീസ് തീരുമാനം.

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് 19 കിലോമീറ്ററാണ് ചൈന അതിക്രമിച്ച് കടന്നിരിക്കുന്നത്. 16 ദിവസം മുന്‍പായിരുന്നു കൈയേറ്റം. ഇതേസമയം പ്രശ്‌നം സൗമ്യമായി പരിഹരിക്കുമെന്നാണ് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ആവര്‍ത്തിക്കുന്നത്.

ഫഌഗ് മീറ്റിംഗില്‍ ചൈന കടുത്ത നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചതത്രേ. സമീപകാലത്ത് ഇന്ത്യ ലഡാക്കില്‍ നിര്‍മിച്ച ബങ്കറുകളും റോഡുകളും പൊളിച്ച് മാറ്റണമെന്ന് ചൈന ആവശ്യപ്പെട്ടു. മീറ്റിംഗ് മൂന്നുമണിക്കൂറോളം നീണ്ടു.

SUMMARY: A day after a third flag meeting between India and China failed to resolve the Ladakh incursion issue, highly-placed sources have claimed that the Chinese troops are unlikely to withdraw from the positions they have taken up inside the Indian territory.

Key Words: Flag meeting , India and China, Ladakh incursion issue,  Chinese troops , Indian territory

Post a Comment