Follow KVARTHA on Google news Follow Us!
ad

ചെന്നിത്തലയുടെ ഫോണും തിരുവഞ്ചൂര്‍ ചോര്‍ത്തിയെന്ന് സുകുമാരന്‍ നായര്‍

കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ഫോണും ആഭ്യന്തര വകുപ്പ് കൈയ്യാളുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോര്‍ത്തുന്നുണ്ടെന്ന് Ramesh Chennithala, Thiruvanchoor Radhakrishnan, Phone call, Chief Minister, Case, Report, Thiruvananthapuram.
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ഫോണും ആഭ്യന്തര വകുപ്പ് കൈയ്യാളുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോര്‍ത്തുന്നുണ്ടെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വെളിപ്പെടുത്തി. തന്റെ ഫോണ്‍ ചോര്‍ത്തുന്ന കാര്യം അറിയിച്ചത് ചെന്നിത്തലയാണെന്നും അദ്ദേഹം പറഞ്ഞു. ചെന്നിത്തല നേരിട്ട് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ആഭ്യന്തരവകുപ്പിന്റെ അറിവോടെ തന്റെ ഫോണ്‍ ചിലര്‍ ചോര്‍ത്തുന്നതായി സുകുമാരന്‍ നായര്‍ നേരത്തെതന്നെ ആരോപിച്ചിരുന്നു. ഇതേ കുറിച്ച് അന്വേഷണം നടത്താന്‍ ഐ.ജി പത്മകുമാറിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഫോണ്‍ ചോര്‍ത്തുന്നതിനെ കുറിച്ച് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും അഭിപ്രായം പറയണമെന്നും, ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രിക്ക് നേരത്തെ പരാതി നല്‍കിയിട്ട് നടപടിയൊന്നുമുണ്ടായില്ലെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന കാര്യം വിശ്വസിനീയ കേന്ദ്രങ്ങളില്‍ നിന്നാണ് വിവരം ലഭിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം തന്നെ അറിയിച്ചതെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.  നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ എന്‍.എസ്.എസിന്റെ നിലപാട് അറിയുകയെന്ന ലക്ഷ്യത്തോടെയാണ് ഫോണ്‍ ചോര്‍ത്തിവരുന്നതെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.

അഞ്ച് ദിവസമായി തന്റെ ഫോണ്‍ ചോര്‍ത്തിക്കൊണ്ടിരിക്കുകയാണെന്ന് പോലീസ് കേന്ദ്രങ്ങള്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഫോണ്‍ ചോര്‍ത്തലിനെ ഒരിക്കലും ഭയക്കില്ല. എന്നാല്‍ തിരുവഞ്ചൂറിന്റെ അറിവോടെ നടത്തുന്ന  ഈ ഏര്‍പാട് അവസാനിപ്പിക്കാന്‍ നടപടി വേണമെന്നും സുകുമാരന്‍ ആവശ്യപ്പെട്ടു.

 Ramesh Chennithala, Thiruvanchoor Radhakrishnan, Phone call, Chief Minister, Case, Report, Thiruvananthapuram.സുകുമാരന്‍ നായരുടെ ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്നാണ് ഐ.ജിയുടെ അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുള്ളതെന്ന് റിപോര്‍ട്ട് പുറത്ത് വരികയും ചെയ്തു.

എറണാകുളം റേഞ്ച് ഐ.ജി പത്മകുമാര്‍ വ്യാഴാഴ്ച ഡി.ജി.പിക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ആഭ്യന്തരവകുപ്പ് ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്നാണ് അന്വേഷണ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ അന്വേഷണം നടത്തണമെന്ന് റിപോര്‍ട്ടില്‍ പറഞ്ഞിട്ടുുണ്ടെന്നാണ് അറിയുന്നത്.

Keywords: Ramesh Chennithala, Thiruvanchoor Radhakrishnan, Phone call, Chief Minister, Case, Report, Thiruvananthapuram, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment