Follow KVARTHA on Google news Follow Us!
ad

നിതാഖാത്ത്: പ്രശ്‌നപരിഹാരത്തിനായി ഇന്ത്യ-സൗദി ഉന്നത സമിതി

നിതാഖാത് നിയമം നടപ്പിലാക്കുന്നതുവഴി പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും India, Saudi Arabia, Meeting, Discuss, World, Nitaqat, Law, Gulf, Vayalar Ravi, E. Ahmed, Kerala News, International News, National News,
ദുബൈ: നിതാഖാത് നിയമം നടപ്പിലാക്കുന്നതുവഴി പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനുമായി ഇന്ത്യ-സൗദി ഉന്നതതല സമിതി രൂപീകരിച്ചു. കേന്ദ്ര പ്രവാസികാര്യ മന്ത്രി വലയാര്‍ രവി, വിദേശകാര്യ സഹമന്ത്രി ഇ. അഹ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിതല സംഘം സൗദി മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് സൗദി തൊഴില്‍ മന്ത്രാലയവും ഇന്ത്യന്‍ മിഷനും ചേര്‍ന്ന് സംയുക്ത സമിതി രൂപവത്കരിക്കാന്‍ തീരുമാനമായത്.

സൗദി തൊഴില്‍മന്ത്രി ആദില്‍ ഫഖീഹ്, വിദേശമന്ത്രി സൗദ് അല്‍ ഫൈസല്‍ രാജകുമാരന്‍ എന്നിവരുമായാണു ചര്‍ച്ച നടത്തിയത്. സൗദി ഡെപ്യൂട്ടി തൊഴില്‍ മന്ത്രി അഹ്മദ് അല്‍ ഹുമൈദാന്‍, ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സിബി ജോര്‍ജ് എന്നിവര്‍ക്കാണ് സമിതിയുടെ നേതൃത്വ ചുമതല. സമിതിയുടെ ആദ്യയോഗം മെയ് ഒന്നിന് റിയാദില്‍ നടക്കും.

India, Saudi Arabia, Meeting, Discuss, World, Nitaqat, Law, Gulf, Vayalar Ravi, E. Ahmed, Kerala News, International News, National News, ഹുറൂബ് കേസുകള്‍ ഉള്‍പെടെയുള്ള തൊഴില്‍ സംബന്ധമായ വിഷയങ്ങളും കാലാവധി കഴിഞ്ഞിട്ടും സൗദിയില്‍ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാരുള്‍പെടെയുള്ളവരുടെ പ്രശ്‌നങ്ങളും പരിഹരിക്കാനായിരിക്കും സമിതി മുഖ്യപരിഗണന നല്‍കുക.


Keywords: India, Saudi Arabia, Meeting, Discuss, World, Nitaqat, Law, Gulf, Vayalar Ravi, E. Ahmed, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. 

Post a Comment