Follow KVARTHA on Google news Follow Us!
ad

ജഗന്‍ മോഹന്‍ റെഡ്ഡിക്ക് ജാമ്യം അനുവദിക്കാത്തത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കഴിഞ്ഞ ഒരു വര്‍ഷമായി ജയിലില്‍ കഴിയുന്ന ആന്ധ്രാപ്രദേശിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് ജാമ്യം അനുവദിക്കാത്തത് എന്താണെന്ന് സുപ്രീം കോടതി സിബിഐയോട് ആരാഞ്ഞു. National news, New Delhi, The Supreme Court, Asked, CBI, Explain, Politician, Jagan Mohan Reddy, Jail, Granted bail.
ഡല്‍ഹി: കഴിഞ്ഞ ഒരു വര്‍ഷമായി ജയിലില്‍ കഴിയുന്ന ആന്ധ്രാപ്രദേശിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് ജാമ്യം അനുവദിക്കാത്തത് എന്താണെന്ന് സുപ്രീം കോടതി സിബിഐയോട് ആരാഞ്ഞു. മേയ് ആറിന് മുന്‍പ് ഇതുസംബന്ധിച്ച് സിബിഐ വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

ജഗന്‍ മോഹന്‍ റെഡ്ഡിക്ക് ജാമ്യം നിഷേധിച്ച ആന്ധ്ര ഹൈക്കോടതി വിധിക്കെതിരെ അദ്ദേഹത്തിന്റെ അഭിഭാഷകനാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജഗന്‍ മോഹന്‍ റെഡ്ഡി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗമായാല്‍ ജാമ്യം അനുവദിക്കുമെന്ന ഒരു കേന്ദ്രമന്ത്രിയുടെ പ്രസ്താവന പ്രസിദ്ധീകരിച്ച പത്രറിപോര്‍ട്ടും അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഹൈദരാബാദില്‍ ഒരു പൊതുചടങ്ങിനിടയിലാണ് കേന്ദ്രമന്ത്രി ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. അനധികൃത സ്വത്തുസമ്പാദന കേസിലാണ് ജഗന്‍ മോഹന്‍ റെഡ്ഡി ജയിലില്‍ കഴിയുന്നത്. 2011ലെ കണക്കനുസരിച്ച് അദ്ദേഹത്തിന് 365 കോടിയുടെ ആസ്തിയാണുള്ളത്.
National news, New Delhi, The Supreme Court, Asked, CBI, Explain, Politician, Jagan Mohan Reddy, Jail, Granted bail.

SUMMARY: New Delhi: The Supreme Court has asked the CBI to explain why politician Jagan Mohan Reddy, in jail for nearly a year, should not be granted bail.

Keywords: National news, New Delhi, The Supreme Court, Asked, CBI, Explain, Politician, Jagan Mohan Reddy, Jail, Granted bail.

Post a Comment