Follow KVARTHA on Google news Follow Us!
ad

കോഴി വില കുറഞ്ഞതുമൂലം കര്‍ഷകര്‍ ആത്മഹത്യയുടെ വക്കില്‍: തോമസ് ഐസക്ക്

കോഴിയുടെ വിലത്തകര്‍ചയും കോഴിത്തീറ്റയുടെ വില വര്‍ധനയും മൂലം സംസ്ഥാനത്തെ കോഴി ഫാമുകള്‍ അടച്ചുപൂട്ടുകയാണെന്നും March, Chicken, Kerala, State, Farm, Thomas, Cetnral, Kvartha, Malayalam News, Kerala Vartha, Kerala News.
തിരുവനന്തപുരം: കോഴിയുടെ വിലത്തകര്‍ചയും കോഴിത്തീറ്റയുടെ വില വര്‍ധനയും മൂലം സംസ്ഥാനത്തെ കോഴി ഫാമുകള്‍ അടച്ചുപൂട്ടുകയാണെന്നും ബാങ്കില്‍ നിന്ന് വായ്പയെടുത്ത് കോഴിക്കൃഷി ആരംഭിച്ച് ചെറുകിട കര്‍ഷകര്‍ ആത്മഹത്യുടെ വക്കിലാണെന്നും സി.പി.എം കേന്ദ്ര കമ്മറ്റി അംഗം ടി.എം. തോമസ് ഐസക്ക് പറഞ്ഞു.

March, Chicken, Kerala, State, Farm, Thomas, Cetnral, Kvartha, Malayalam News, Kerala Vartha, Kerala News.കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദേഹം. സംസ്ഥാനത്തെ കോഴി ഫാമുകള്‍ക്കെതിരെ അന്യസംസ്ഥാന ലോബി പ്രവര്‍ത്തിക്കുന്നതായും തോമസ് ഐസക് ആരോപിച്ചു.

അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലെ കോഴിയുടെ പ്രവേശന നികുതി 13.5 ശതമാനമായി നിലനിര്‍ത്തുക, അടുത്ത കാലത്ത് കോഴിവില കുത്തനെ കൂടിയതിനെക്കുറിച്ച് നിയമസഭ ഉപസമിതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്റെ സെക്രട്ടറിയേറ്റ് മാര്‍ച്.

Keywords: March, Chicken, Kerala, State, Farm, Thomas, Cetnral, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News. 

Post a Comment