Follow KVARTHA on Google news Follow Us!
ad

ഇടുക്കിയില്‍ വരള്‍ച്ച: 12 കോടിയുടെ കൃഷിനാശം സംഭവിച്ചതായി റിപോര്‍ട്

ഇടുക്കിയില്‍ വരള്‍ച്ച മൂലം കഴിഞ്ഞ മൂന്ന് മാസത്തിനിടെ 12 കോടിയുടെ നാശം സംഭവിച്ചതായി ജില്ലാ കൃഷി വകുപ്പ് നടത്തിയ Farm, Rot, District, Agriculture, Survey, Vegetables, Summer Season, Pepper,Idukki, Report, Thodupuzha, Water, Kerala,
തൊടുപുഴ: ഇടുക്കിയില്‍ വരള്‍ച്ച മൂലം കഴിഞ്ഞ മൂന്ന് മാസത്തിനിടെ 12 കോടിയുടെ നാശം സംഭവിച്ചതായി ജില്ലാ കൃഷി വകുപ്പ് നടത്തിയ സര്‍വേയില്‍ കണ്ടെത്തി. പച്ചക്കറിയുള്‍പെടെ നാലായിരത്തോളം ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് വരള്‍ച്ച മൂലം നശിച്ചത്.

പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ ജില്ലയിലുണ്ടായ കനത്ത വരള്‍ച്ചയാണിത്. വേനല്‍ക്കാലം തുടങ്ങുമ്പോള്‍ തന്നെ കൊടും വരള്‍ച്ച മൂലം കൃഷി നശിക്കുന്നത് ആദ്യമാണെന്നാണ് കണക്കെടുപ്പില്‍ നിന്നും മനസ്സിലാവുന്നത്.

പച്ചക്കറികള്‍, വാഴ, കുരുമുളക് എന്നിവയെയാണ് വരള്‍ച്ച ഏറ്റവും കൂടുതലായി ബാധിച്ചിരിക്കുന്നത്. ജില്ലയിലെ പ്രധാന പച്ചക്കറിപ്പാടങ്ങളായ വട്ടവടയും കാന്തല്ലൂരും ഉള്‍പെടെ 624 ഹെക്ടര്‍ സ്ഥലത്തെ പച്ചക്കറിയാണ് വെള്ളമില്ലാതെ നശിച്ചത്. ഇതോടെ ഒരു കോടി എഴുപത്തിയഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും വിലയിരുത്തുന്നു.

Farm, Rot, District, Agriculture, Survey, Vegetables, Summer Season, Pepper,Idukki, Report, Thodupuzha, Water, Kerala, Kerala News,ഇതിന് പുറമെ 400 ഹെക്ടര്‍ സ്ഥലത്തെ വാഴക്കൃഷി നശിച്ചപ്പോള്‍ 1,114 ഹെക്ടര്‍ സ്ഥലത്തെ കുരുമുളക് വള്ളികള്‍ കരിഞ്ഞുണങ്ങി. കുരുമുളകിന് നാലരക്കോടിയുടെയും വാഴയ്ക്ക് അഞ്ചേ മുക്കാല്‍ കോടിയുടെയും നഷ്ടം കണക്കാക്കുന്നു.

കൂടാതെ 1,450 ഹെക്ടറിലെ ഏലം കൃഷിയും 350 ഹെക്ടറിലെ കരിമ്പ് കൃഷിയും വെള്ളമില്ലാതെ ഉണങ്ങിയതായും കൃഷിവകുപ്പിന്റെ റിപോര്‍ട്ടില്‍ നിന്നും മനസ്സിലാക്കാം. ഇതു കൂടാതെ കൊക്കോ, നെല്ല്, കാപ്പി എന്നിവയും ഉണങ്ങി നശിച്ചിട്ടുണ്ട്. വരള്‍ച്ചയെ നേരിടാനായി 450 ലക്ഷം രൂപയുടെ അടിയന്തിര ധനസഹായം സര്‍ക്കാരിനോട് കൃഷിവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.


Keywords: Farm, Rot, District, Agriculture, Survey, Vegetables, Summer Season, Pepper,Idukki, Report, Thodupuzha, Water, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment