Follow KVARTHA on Google news Follow Us!
ad

പുതിയ വോട്ട് ബാങ്ക് സ്ത്രീകള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസത്തെ ബജറ്റ് അവതരണത്തിലും അവതരണപ്രസംഗത്തിലൂടേയും ഒരു കാര്യം വ്യക്തമാണ്. National news, New Delhi, Women, New vote bank, Finance minister, P Chidambaram, Last budget, General elections, Electoral politics.
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസത്തെ ബജറ്റ് അവതരണത്തിലും അവതരണപ്രസംഗത്തിലൂടേയും ഒരു കാര്യം വ്യക്തമാണ്. സ്ത്രീകളാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പുതിയ വോട്ട് ബാങ്കുകള്‍. ഇവരുടെ വോട്ടുകളെ ലക്ഷ്യമിട്ടാണ് ഭരണാധികാരികള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. 2014ല്‍ നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ധനകാര്യമന്ത്രി പി ചിദംബരം ബജറ്റ് അവതരിപ്പിച്ചതെന്ന ആരോപണം തികച്ചും സത്യമാണെന്നാണ് കരുതേണ്ടത്. കാരണം മുന്‍പത്തേക്കാള്‍ ഭരണകൂടങ്ങളെ പ്രതിസന്ധിയിലാക്കുന്ന മറ്റൊരു വിഷയം അടുത്തിടെ തലസ്ഥാനത്തെ വിറപ്പിച്ചിരുന്നു.

ഡല്‍ഹിയില്‍ ക്രൂരബലാല്‍സംഗത്തിനിരയായി മരണപ്പെട്ട പെണ്‍കുട്ടിയായിരുന്നു അതിന് പിന്നിലെങ്കിലും സ്വാതന്ത്രാനന്തരം ഇന്ത്യകണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തിലേയ്ക്ക് ജനങ്ങളെ ആകര്‍ഷിച്ചത് സ്ത്രീ സുരക്ഷയെന്ന ഒറ്റവാക്കായിരുന്നു. ഇതോടെ ഭരണകൂടത്തിന് ഒരു കാര്യം വ്യക്തമായി. ഇന്നത്തെ സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍. കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ രാജ്യത്ത് നടക്കുന്ന തിരഞ്ഞെടുപ്പുകളിലെ ഫലപ്രഖ്യാപനങ്ങളില്‍ സ്ത്രീ വോട്ടര്‍മാരുടെ പങ്ക് വളരെ പ്രസക്തമാണ്. പോളിംഗ് ബൂത്തുകളില്‍ പുരുഷന്മാരേക്കാള്‍ നീണ്ടനിരകള്‍ സ്ത്രീകള്‍ സൃഷ്ടിക്കുന്നു.
National news, New Delhi, Women, New vote bank, Finance minister, P Chidambaram, Last budget, General elections, Electoral politics.
കഴിഞ്ഞ ദിവസം പി ചിദംബരം പാര്‍ലമെന്റില്‍ നടത്തിയ 105 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ സ്തീകള്‍' എന്ന വാക്ക് ആവര്‍ത്തിച്ചത് 24 തവണ. സ്ത്രീ (4), ലിംഗഭേദം (3), പെണ്‍കുട്ടികള്‍ (4), സ്ത്രീവര്‍ഗം (1) എന്നിങ്ങനെ സ്ത്രീപ്രാമുഖ്യമുള്ള വാക്കുകള്‍ പ്രസംഗത്തില്‍ ആവര്‍ത്തിച്ചു.

ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ അനുഭവിക്കുന്നത് സ്ത്രീകളാണ്. അവര്‍ക്ക് അഭിമാനത്തോടേയും അന്തസോടെയും ജീവിക്കാനുള്ള അവകാശമുണ്ട് ചിദംബരം പറഞ്ഞു. സ്ത്രീകള്‍ക്ക് മാത്രമായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിഹിതം 97,000 കോടി രൂപയാണ്. തൊഴിലിടങ്ങളിലെ സുരക്ഷ മുതല്‍ ശിശുക്ഷേമവും സുരക്ഷയും വരെ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 1,000 കോടി രൂപ മൂലധനത്തോടെ പൊതുമേഖലയില്‍ തുടങ്ങുന്ന വനിതാ ബാങ്കും സ്ത്രീ സുരക്ഷയ്ക്കായി ഒരുക്കിയ 1,000 കോടിയുടെ നിര്‍ഭയ ഫണ്ടുമാണ് പദ്ധതികളില്‍ ഏറ്റവും പ്രധാനമായത്.

SUMMARY: It’s official. Women are the new vote bank, it seems. Finance minister P Chidambaram’s last budget before the general elections next year lined up a slew of measures to help women, showing that gender is increasingly becoming a factor in electoral politics. The minister’s 105-minute speech used the word ‘women’ in the plural 24 times and in the singular, four times. The word ‘gender’ occurred three times, ‘girl’ four times and ‘female’ once — leaving little to imagination on an emerging electoral priority of the UPA government as it bets on inclusive growth.

Keywords: National news, New Delhi, Women, New vote bank, Finance minister, P Chidambaram, Last budget, General elections, Electoral politics.

Post a Comment