Follow KVARTHA on Google news Follow Us!
ad

നൈജീരിയയില്‍ കടല്‍കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ നാവീകരെ വിട്ടയച്ചു

യെനഗോവ(നൈജീരിയ): നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ നാവീക സംഘത്തെ കടല്‍കൊള്ളക്കാര്‍ വിട്ടയച്ചു. World news, Yenagoa, Nigeria, Six foreign sailors, Freed, Unharmed, Pirates, Seized, Nigeria, Oil-producing region,

യെനഗോവ(നൈജീരിയ): നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ നാവീക സംഘത്തെ കടല്‍കൊള്ളക്കാര്‍ വിട്ടയച്ചു. വിട്ടയച്ചവരില്‍ രണ്ട് ഇന്ത്യക്കാരും ഉള്‍പ്പെടും. ഫെബ്രുവരി 17നാണ് ആറ് നാവീകരെ കടല്‍കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയത്.

റഷ്യ, ഉക്രൈൻ, ഇന്ത്യ എന്നീ രാജ്യക്കാരായിരുന്നു നാവീക സംഘത്തിലുണ്ടായിരുന്നത്. ബയേല്‍സ തീരത്തുനിന്നും 40 മൈല്‍ അകലെ അര്‍മദ തുഹയില്‍ വച്ചാണ് ആയുധങ്ങളുമായെത്തിയ ഒരു സംഘം കടല്‍കൊള്ളക്കാര്‍ ഇവരെ തട്ടിക്കൊണ്ടുപോയത്. ഇവരെ വിട്ടയക്കണമെങ്കില്‍ 200 മില്യണ്‍ നൈറ മോചനദ്രവ്യമായി ലഭിക്കണമെന്നും കൊള്ളക്കാര്‍ ആവശ്യമുന്നയിച്ചിരുന്നു.

World news, Yenagoa, Nigeria, Six foreign sailors, Freed, Unharmed, Pirates, Seized, Nigeria, Oil-producing region,നൈജീരിയന്‍ കമ്പനിയായ സെഞ്ച്വറി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കപ്പലിലെ ജോലിക്കാരാണ് ബന്ദികളാക്കപ്പെട്ടത്.

നാവീകരെ വിട്ടയക്കാന്‍ മോചനദ്രവ്യം നല്‍കിയെന്ന വാര്‍ത്ത കമ്പനി നിഷേധിച്ചു. ഇതിനിടെ മറ്റൊരു കപ്പലായ നൈജര്‍ ഡെല്‍റ്റ നൈജീരിയന്‍ തീരത്തുവച്ച് ആക്രമിക്കപ്പെട്ടതായി വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. ഈ മാസം നൈജീരിയന്‍ തീരത്ത് വച്ച് ആക്രമിക്കപ്പെടുന്ന ആറാമത്തെ കപ്പലാണ് നൈജര്‍ ഡെല്‍റ്റ.

SUMMARY: Yenagoa, Nigeria: Six foreign sailors were freed unharmed overnight by pirates who seized them off the coast of Nigeria's oil-producing region nine days ago, police said on Tuesday.

Keywords: World news, Yenagoa, Nigeria, Six foreign sailors, Freed, Unharmed, Pirates, Seized, Nigeria, Oil-producing region,

Post a Comment