Follow KVARTHA on Google news Follow Us!
ad
Posts

പ്രതീക്ഷകള്‍ വീണുടഞ്ഞു; സൗമ്യയുടെ വീട്ടില്‍ നിലവിളി ഒടുങ്ങുന്നില്ല

അധ്യാപിക ജോലിക്ക് അപേക്ഷിക്കാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വേണ്ടി വീട്ടിലേക്ക് വരുമ്പോള്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട Rape, Teacher, House, Murder, Udupi, Mangalore, Ernakulam, Train, Karnataka, Kerala News, International News.
മംഗലാപുരം: അധ്യാപിക ജോലിക്ക് അപേക്ഷിക്കാന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വേണ്ടി വീട്ടിലേക്ക് വരുമ്പോള്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ വീട്ടില്‍ നിലവിളി ഒടുങ്ങുന്നില്ല. ഏഴംഗ കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു 22 കാരിയായ സൗമ്യയുടെ കൊലപാതകത്തോടെ വീണുടഞ്ഞത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് കല്ലടുക്ക ബാള്‍ത്തില ഗ്രാമത്തിലെ പാവപ്പെട്ട കുടുംബാംഗമായ സൗമ്യ കൊല്ലപ്പെട്ടത്. ഉഡുപ്പിയില്‍ വലിയമ്മയ്‌ക്കൊപ്പം താമസിച്ച് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു സൗമ്യ. അധ്യാപക യോഗ്യതയുള്ള സൗമ്യ അതിന് അപേക്ഷ നല്‍കാന്‍ സര്‍ട്ടിഫിക്കറ്റുകളെടുക്കാന്‍ വേണ്ടി വീട്ടിലേക്ക് വരാന്‍ ബസിറങ്ങി നടന്നു പോകുമ്പോഴാണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം സൗമ്യയുടെ മൃതദേഹം കുറ്റിക്കാട്ടിനുള്ളിലെ കുളത്തില്‍ കൊണ്ടു തള്ളുകയായിരുന്നു.

Rape, Teacher, House, Murder, Udupi, Mangalore, Ernakulam, Train, Karnataka, Kerala News, International News
Soumya Kalladukka
വഴിയരികില്‍ നിന്ന് സൗമ്യയുടെ ഫോണ്‍ അയല്‍ക്കാരിയായ പെണ്‍കുട്ടിക്ക് വീണു കിട്ടിയതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സൗമ്യ കൊല്ലപ്പെട്ട വിവരം പുറത്തറിഞ്ഞത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വഴിയരികില്‍ നിന്ന് സൗമ്യയുടെ ചെരിപ്പുകളും ചൂരിദാറിന്റെ ഷാളും കണ്ടെത്തുകയും കുളത്തില്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു. സംഭവത്തില്‍ സതീഷ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

രോഗിയായ സീതാറാം പുരുഷയുടെയും നളിനാക്ഷിയുടെയും അഞ്ച് മക്കളില്‍ മൂത്തവളാണ് സൗമ്യ. പഠനത്തില്‍ മിടുക്കിയായിരുന്ന സൗമ്യയിലായിരുന്നു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയും. നേരത്തെ ഉണ്ടായിരുന്ന പഴയ കുടില്‍ പൊളിച്ചു മാറ്റി അതിനടുത്തായി പുതിയ വീട് പണി നടന്നു വരികയായിരുന്നു. ബാങ്ക് വായ്പയെടുത്തായിരുന്നു വീടുപണി ആരംഭിച്ചത്. താന്‍ ജോലി ചെയ്ത് വായ്പ അടച്ചു കൊള്ളാമെന്ന് സൗമ്യ നിര്‍ബന്ധിച്ചതിനാലാണ് പുതിയ വീടിന്റെ പണി തുടങ്ങിയതെന്ന് പിതാവ് കണ്ണീരൊഴുക്കികൊണ്ട് പറയുമ്പോള്‍ അത് കേള്‍ക്കുന്നവരുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നു.

രണ്ടു തവണ വന്ന കല്ല്യാണാലോചന സൗമ്യ നിരസിച്ചത് വീടുപണി പൂര്‍ത്തിയാവുകയും തനിക്ക് ഇളയവരായ അഞ്ച് സഹോദരങ്ങളുടെ പഠനം കഴിഞ്ഞിട്ടും മതി എന്ന കാരണം പറഞ്ഞായിരുന്നു. 8000 രൂപ ശമ്പളമുള്ള ജോലിയില്‍ സൗമ്യ പ്രവേശിച്ചത് വീടുപണി പൂര്‍ത്തിയാക്കാന്‍ ചെറിയ സഹായമായി എന്ന കണക്കുകൂട്ടലിലായിരുന്നു. യാത്രാചെലവ് ലാഭിക്കാനായിരുന്നു ഉഡുപ്പിയിലെ ബന്ധുവീട്ടില്‍ താമസിച്ച് ജോലിക്ക് പോയിക്കൊണ്ടിരുന്നത്. ആദ്യ ശമ്പളം ലഭിച്ചാല്‍ അനുജത്തിമാര്‍ക്കും മാതാപിതാക്കള്‍ക്കും വസ്ത്രങ്ങള്‍ വാങ്ങിത്തരാമെന്നും സൗമ്യ ജോലിക്ക് പോകുമ്പോള്‍ പറഞ്ഞിരുന്നു. ഇക്കാര്യം പറഞ്ഞ് വാവിട്ട് കരയുകയാണ് മാതാവ് നളിനാക്ഷി.
Rape, Teacher, House, Murder, Udupi, Mangalore, Ernakulam, Train, Karnataka, Kerala News, International News
Soumya Kerala
എസ്.എസ്.എല്‍.സി ക്ക് ശേഷം പഠനം മതിയാക്കി ടൈലറിംഗ് പഠിക്കുന്ന ദിവ്യ (19), പി.യു.സി വിദ്യാര്‍ത്ഥിനിയായ മൈത്രി (17), ഒമ്പതാം തരത്തില്‍ പഠിക്കുന്ന ലോഹിത് (14), ഉഡുപ്പിയില്‍ വലിയമ്മയുടെ വീട്ടില്‍ താമസിച്ച് പഠിക്കുന്ന ആശ (11) എന്നിവര്‍ സൗമ്യയുടെ സഹോദരങ്ങളാണ്. ഇവരെയെല്ലാം നല്ല നിലയില്‍ വളര്‍ത്തിയെടുക്കാനും അതിന് ശേഷം മതി തനിക്ക് വിവാഹ ജീവിതമെന്നും സൗമ്യ പറയുമായിരുന്നുവെന്ന് അയല്‍ക്കാരനായ രമേശ് ഹൊള്ള മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പുതിയ വീടിന്റെ കോണ്‍ക്രീറ്റ് കഴിഞ്ഞതേയുള്ളൂ. ബാക്കി പണികള്‍ പണമില്ലാത്തതിനാല്‍ മുടങ്ങിക്കിടക്കുകയാണ്. ഇതിനടുത്ത് പ്ലാസ്റ്റിക് ഷീറ്റ് മറച്ചു കെട്ടിയാണ് ഇപ്പോള്‍ കുടുംബം താമസിക്കുന്നത്. മഴയത്ത് നനയാതിരിക്കാന്‍ ചില സാധനങ്ങള്‍ പുതിയ വീട്ടിലും കൊണ്ടു വെച്ചിട്ടുണ്ട്. സൗമ്യയുടെ നിഷ്ഠൂരമായ കൊല നാടിനെയാകെ വിറങ്ങലിപ്പിച്ചിട്ടുണ്ട്. പാവപ്പെട്ട കുടുംബത്തിന്റെ പ്രതീക്ഷയാണ് ഒരു കാമമൃഗത്താല്‍ പിച്ചിച്ചീന്തിയത്. ഈ കുടുബത്തെ സഹായിക്കാന്‍ ഉദാരമതികള്‍ തയ്യാറായിട്ടുണ്ട്. കുടുംബസഹായം സ്വരൂപിക്കാന്‍ ബാങ്ക് അക്കൗണ്ടും തുറന്നിട്ടുണ്ട്.
എറണാകുളത്തു നിന്ന് ഷൊര്‍ണൂറിലെ വീട്ടിലേക്ക് വരാന്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയെ ഓര്‍മിപ്പിക്കുന്ന ദാരുണ അന്ത്യമാണ് മംഗലാപുരം കല്ലടുക്കയിലെ സൗമ്യയ്ക്കും സംഭവിച്ചിരിക്കുന്നത്. 

Keywords: Rape, Teacher, House, Murder, Udupi, Mangalore, Ernakulam, Train, Karnataka, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment