Follow KVARTHA on Google news Follow Us!
ad

ഇത്തവണ റബര്‍ വലിയും...

റബറിന് ഇറക്കുമതി തീരുവ ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. റബറിന്റെ വന്‍തോതിലുള്ള ഇറക്കുമതി കുറയ്ക്കാനുംCost, Trade, Decrease, Daily,New Delhi, Import, Increased, Minister, National,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ന്യൂഡല്‍ഹി: റബറിന് ഇറക്കുമതി തീരുവ ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. റബറിന്റെ വന്‍തോതിലുള്ള ഇറക്കുമതി കുറയ്ക്കാനും ആഭ്യന്തര റബര്‍ വില ഉയര്‍ത്താനും ലക്ഷ്യമിട്ടാണു നടപടി. ഇറക്കുമതി തീരുവ കിലോയ്ക്കു നിലവിലുള്ള 20 രൂപയില്‍ നിന്നു 34 രൂപ വരെ ഉയരാന്‍ വഴിയൊരുക്കി കേന്ദ്ര വാണിജ്യ മന്ത്രാലയം ഉടന്‍ വിജ്ഞാപനമിറക്കും.

തീരുവ കണക്കാക്കുന്ന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയാണ് വര്‍ധന. റബറിന്റെ വിലയിടിവ് തടയുന്നതിനുള്ള വഴികള്‍ തേടി വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ്മയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും. 2008 മുതല്‍ 2010 വരെയുള്ള ശരാശരി വിലയുടെ 20 ശതമാനമാണ് ഇതുവരെ പരിഗണിച്ചിരുന്നത്.

Rubber,Cost, Trade, Decrease, Daily,New Delhi, Import, Increased, Minister, National,Kerala News, International News, National News, ഇക്കാലയളവിലെ ശരാശരി വില 102 രൂപ മാത്രമായിരുന്നു. ഇത് 100 രൂപ ആയി പുതുക്കി നിശ്ചയിച്ച് അതിന്റെ 20 ശതമാനമായിരുന്നു ഇതുവരെയുള്ള തീരുവ. 2011 മുതല്‍ 2013 വരെയുള്ള മൂന്നു വര്‍ഷത്തെ ശരാശരി ആഭ്യന്തര റബര്‍ വിലയുടെ 20 ശതമാനം, ഓരോ ദിവസത്തെയും ഒരു കിലോ റബര്‍ വിലയുടെ 20 ശതമാനം എന്നിവയില്‍ ഏതാണോ കുറവ് അതായിരിക്കും പുതിയ തീരുവ.

മൂന്നു വര്‍ഷത്തെ ശരാശരി വില 171 രൂപയാണ്. ഇതിന്റെ 20 ശതമാനം എന്നത് 34.20 രൂപയാണ്. കഴിഞ്ഞ ദിവസത്തെ റബര്‍ വില കിലോയ്ക്ക് 157 രൂപയാണ് . അതിന്റെ 20 ശതമാനം 31.40 രൂപയും. ഈ നിരക്കായിരിക്കും പുതിയ തീരുവ. പ്രതിദിന വില ഉയര്‍ന്നാല്‍, തീരുവയും ഇതോടൊപ്പം ഉയരും. പരമാവധി 34.20 രൂപ വരെ തീരുവ ഉയരാം.

Keywords: Rubber, Cost, Trade, Decrease, Daily,New Delhi, Import, Increased, Minister, National,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment