Follow KVARTHA on Google news Follow Us!
ad

ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ട്രെയിന്‍ തടഞ്ഞു

ചൊവ്വാഴ്ച അവതരിപ്പിച്ച റെയില്‍വേ ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി, ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ B.J.P, Members, Platform, District, Committee, Express, Cost, Travel,Railway, Budget, Train, Kozhikode, D.Y.F.I, March, Ernakulam,
കോഴിക്കോട്: ചൊവ്വാഴ്ച അവതരിപ്പിച്ച റെയില്‍വേ ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി, ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച വൈകീട്ട് ട്രെയിന്‍ ഉപരോധിച്ചു. 3.35ന് കോഴിക്കോട്ടെത്തിയ മംഗലാപുരം- കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് പ്രതീകാത്മകമായി അരമണിക്കൂര്‍ തടഞ്ഞിട്ടു കൊണ്ടാണ് ഉപരോധം നടത്തിയത്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് പി. രഘുനാഥ്, വി.വി. രാജന്‍, ടി.കെ. പത്മനാഭന്‍, എം.സി. ശശീന്ദ്രന്‍, എം.പി. രാജന്‍, ടി. ബാലസോമന്‍ എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി. ഉപരോധത്തിനുശേഷം പ്രവര്‍ത്തകര്‍ പ്‌ളാറ്റ്‌ഫോമുകളിലും പ്രകടനം നടത്തി.

ബജറ്റിലെ അവഗണനയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചു. ലിങ്ക് റോഡില്‍ നിന്നാരംഭിച്ച മാര്‍ച്ച് റെയില്‍വേ സ്‌റ്റേഷനില്‍ സമാപിച്ചു. ഓഖ എറണാകുളം എക്‌സ്പ്രസ് തടയുകയും ചെയ്തു.

ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് ബ്ലോക് സെക്രട്ടറി വരുണ്‍ ഭാസ്‌കര്‍, സൗത്ത് ബ്ലോ്ക് സെക്രട്ടറി എം. ബിജുലാല്‍, എം. ഷിജിത്ത്, കെ. ബൈജു എന്നിവര്‍ സംസാരിച്ചു.

B.J.P, Members, Platform, District, Committee, Express, Cost, Travel,Railway, Budget, Train, Kozhikode, D.Y.F.I, March, Ernakulam, റെയില്‍വേ ബജറ്റ് മലബാറിന് നിരാശ മാത്രമാണ് സമ്മാനിച്ചതെന്ന് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് കുറ്റപ്പെടുത്തി. എക്‌സ്പ്രസ്, മെയില്‍ ട്രെയിനുകളിലെ എ.സി ചെയര്‍കാര്‍ ചാര്‍ജ് വര്‍ധനവ് യാത്രക്കുള്ള ചെലവ് കൂട്ടും. ഡീസല്‍ വില വര്‍ധനവിന് ആനുപാതികമായി ചരക്കു കൂലി കൂടും എന്ന പ്രഖ്യാപനം നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിക്കും.

കേരളത്തിന് പുതുതായി അനുവദിക്കുന്ന മൈസൂര്‍ - വയനാട് വഴിയുള്ള റെയില്‍വേ ലൈന്‍ നിര്‍മാണത്തിനും തുക വകയിരുത്താതിരുന്നത് നിരാശാജനകമാണെന്നും മലബാര്‍ ചേംബര്‍ പ്രസിഡന്റ് അലോക് കുമാര്‍ സാബുവും മലബാര്‍ ട്രെയിന്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി.വി. ഗംഗാധരനും പ്രസ്താവനയില്‍ പറഞ്ഞു.

Keywords: B.J.P, Members, Platform, District, Committee, Express, Cost, Travel,Railway, Budget, Train, Kozhikode, D.Y.F.I, March, Ernakulam, Inauguration, Increased, Kerala,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment