Follow KVARTHA on Google news Follow Us!
ad

ഒരാഴ്ചയ്ക്കിടെ രണ്ട് തവണ എവറസ്റ്റ് കീഴടക്കി നേപ്പാള്‍ യുവതി ചരിത്രത്തിലേയ്ക്ക്

ഒരാഴ്ചയ്ക്കിടെ രണ്ട് തവണ എവറസ്റ്റ് കൊടുമുടി കീഴടക്കി നേപ്പാള്‍ യുവതി ചരിത്രത്തിലേയ്ക്ക്. എവറസ്റ്റ് സ്ഥിതിചെയ്യുന്ന Churim Sherpa, Neppal, Evarest, America, World, District, May, Kvartha, Kerala News, International News,
കഠ് മണ്ഡു: ഒരാഴ്ചയ്ക്കിടെ രണ്ട് തവണ എവറസ്റ്റ് കൊടുമുടി കീഴടക്കി നേപ്പാള്‍ യുവതി ചരിത്രത്തിലേയ്ക്ക്. എവറസ്റ്റ് സ്ഥിതിചെയ്യുന്ന വടക്കുകിഴക്കന്‍ നേപ്പാളിലെ സൊലുഖുമ്പു ജില്ലക്കാരിയായ ചുരിം ഷേര്‍പയാണ് (29) കഴിഞ്ഞ മെയ് 18, 19 തീയതികളില്‍ എവറസ്റ്റ് കൊടുമുടിയുടെ നെറുകയില്‍ നടന്നുകയറി ചരിത്രം കുറിച്ചത്.

8,850 മീറ്റര്‍ (29,035 അടി) ഉയരത്തിലാണ് അവര്‍  ഒരാഴ്ചയ്ക്കിടെ രണ്ടു വട്ടം നടന്നു കയറിയത്. 1953ല്‍ ടെന്‍സിങ്ങും ഹിലാരിയുമാണ് എവറസ്റ്റ് ആദ്യമായി കീഴടക്കിയത്. അതിനുശേഷം എതാണ്ട് നാലായിരം പേര്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ നെറുകയില്‍ എത്തിയിട്ടുണ്ട്.

Churim Sherpa, Neppal, Evarest, America, World, District, May, Kvartha, Kerala News, International News, National News, Gulf News, Health News, ഏറ്റവും കൂടുതല്‍ തവണ എവറസ്റ്റ് കീഴടക്കി റെക്കാര്‍ഡിട്ടത് നേപ്പാള്‍ സ്വദേശിയും ഇപ്പോള്‍ അമേരിക്കയിലെ താമസക്കാരനുമായ അപ ഷേര്‍പയാണ്.  21 തവണയാണ് അദേഹം എവറസ്റ്റ് കീഴടക്കിയത്. ചൂരീം ഷേര്‍പ കൈവരിച്ച നേട്ടം ഗിന്നസ് ബുക്ക് അധികൃതര്‍ അംഗീകരിച്ചു.

Keywords: Churim Sherpa, Neppal, Evarest, America, World, District, May, Kvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment