Follow KVARTHA on Google news Follow Us!
ad

ക്ഷേത്ര ദര്‍ശനത്തിനിടെ നടി സുകുമാരിക്ക് പൊള്ളലേറ്റു

ക്ഷേത്ര ദര്‍ശനത്തിനിടെ നടി സുകുമാരിക്ക് പൊള്ളലേറ്റു. ബുധനാഴ്ച രാവിലെയാണ് സംഭവം. പൊള്ളലേറ്റ നടി സുകുമാരിയെ ചെന്നൈAppolo hospital, Malayala cinema, Health Condition, Acting,Temple, Actress, chennai, Injury, State, Award, Entertainment
ചെന്നൈ: ക്ഷേത്ര ദര്‍ശനത്തിനിടെ നടി സുകുമാരിക്ക് പൊള്ളലേറ്റു. ബുധനാഴ്ച രാവിലെയാണ് സംഭവം. പൊള്ളലേറ്റ നടി സുകുമാരിയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സുകുമാരിയുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുള്ളത്. മലയാള സിനിമാ താരങ്ങള്‍ സുകുമാരിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ച് ആശുപത്രി അധികൃതരെ ബന്ധപ്പെട്ടിരുന്നു.ഏറ്റവും നല്ല സ്വഭാവ നടിയായ സുകുമാരി തന്റെ 74 ാം വയസ്സിലും സിനിമയിലും സീരിയലുകളിലും ടി വി ഷോകളിലും സജീവമാണ്.


 Appolo hospital,  Malayala cinema, Health Condition, Acting,Temple, Actress, chennai,സുകുമാരി ഇതുവരെ 2,500ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2003 ല്‍ സുകുമാരിക്ക് പത്മശ്രീ ലഭിച്ചിരുന്നു. 2011 ല്‍ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം സുകുമാരിക്കാണ് ലഭിച്ചത്. നിരവധി തവണ സംസ്ഥാന അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

ഇന്ത്യയിലെ മിക്ക ഭാഷകളിലും സുകുമാരി അഭിനയിച്ചിട്ടുണ്ട്. സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യുക എന്നത് സുകുമാരിക്ക് നിര്‍ബന്ധമാണ്.

Keywords: Sukumari, Appolo hospital,  Malayala cinema, Health Condition, Acting,Temple, Actress, chennai, Injury, State, Award, Entertainment,  Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment