Follow KVARTHA on Google news Follow Us!
ad

മില്‍ഖാ സിംഗും വെളളിത്തിരയിലേക്ക്

The real story of Milkha Singh മില്‍ഖാ സിംഗും വെളളിത്തിരയിലേക്ക് Farhan Akhtar , Bhaag Milkha Bhaag, Trailer , Actor , Indian athelete, Milkha Singh, Rakeysh Omprakash Mehra , Sonam Kapoor, Remuneration, Athletes


ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ ഇതിഹാസം മില്‍ഖാ സിംഗും വെളളിത്തിരയിലേക്ക്.  രാകേഷ് ഓം പ്രകാശ് മെഹ്‌റ സംവിധാനം ചെയ്യുന്ന ഭാഗ് മില്‍ഖാ ഭാഗ് എന്ന ചിത്രത്തിലൂടെയാണ് പറക്കും സിംഗ് എന്ന മില്‍ഖയുടെ ജീവിതം വെള്ളിത്തിരയിലെത്തുക.

ഫര്‍ഹാന്‍ അക്തറാണ് മില്‍ഖാ സിംഗായി വേഷമിടുന്നത്. സാനം കപൂറാണ് നായിക.  2013  ജൂലൈ 12 ന് ചിത്രം തീയറ്ററുകളിലെത്തും.

വെറും ഒരു രൂപക്കാണ് മില്‍ഖാ സിംഗ് തന്റെ ജീവിത കഥ ചലച്ചിത്രമാക്കാന്‍ കൊടുത്തത്.ചിത്രത്തിന്റെ ലാഭം കായിക താരങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനാണ് നിര്‍മാതാക്കളുടെ തീരുമാനം. രാകേഷ് ഓം പ്രകാശ് മെഹ്‌റയും വിയാകോമും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംഗീതം നിര്‍വഹിക്കുന്നത് ശങ്കര്‍ എഹ്‌സാന്‍ ലോയ് ആണ്. ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി. ഫര്‍ഹാന്റെ കരിയറിലെ ഏറ്റവും മികച്ചകഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് വിലയിരുത്തല്‍.

Key Words
: Farhan Akhtar , Bhaag Milkha Bhaag, Trailer , Actor , Indian athelete, Milkha Singh, Rakeysh Omprakash Mehra , Sonam Kapoor, Remuneration, Athletes

Post a Comment