Follow KVARTHA on Google news Follow Us!
ad

വിവാഹമോചനത്തിനും മൊബൈല്‍ ആപ്പ്

സാങ്കേതിക വിദ്യയുടെ വളര്‍ച്ച കണ്ണഞ്ചിക്കുന്ന വേഗത്തിലാണ്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും സാങ്കേതിക വിദ്യ കടന്നുകയറിയിരിക്കുന്നു. Business, Mobil Phone
Mobile Phone, Application, Divorce, Marriage, Apple, Children, Man, Woman, Technology, Protest
സാങ്കേതിക വിദ്യയുടെ വളര്‍ച്ച കണ്ണഞ്ചിക്കുന്ന വേഗത്തിലാണ്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും സാങ്കേതിക വിദ്യ കടന്നുകയറിയിരിക്കുന്നു. എന്തിനേറെപ്പറയുന്നു വിവാഹമോചനം എളുപ്പമാക്കാന്‍ വരെ സാങ്കേതിക സഹായം എത്തിയിരിക്കുന്നു. വിവാഹമോചനം എളുപ്പമാക്കാന്‍ മൊബൈല്‍ ആപ്പാണ് രംഗത്തെത്തിയിരിക്കുന്നത്.

നേരത്തേ, കാമുകി കാമുകന്മാര്‍ക്ക് വഞ്ചിക്കാനും വഞ്ചന കണ്ടുപിടിക്കാനും ആപ്പ് ഇറങ്ങിയിരുന്നു. അതിനെയെല്ലാം വെല്ലുന്ന ആപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവാഹമോചനം എളുപ്പമാക്കാനുള്ള ആപ്പ്. വിവാഹമോചനം വര്‍ദ്ധിച്ച സാഹചര്യത്തിലാണത്രേ ഇങ്ങനെയൊരു ആപ്പ് പുറത്തിറക്കിയത്.

വിവാഹമോചനം നേടണമെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ഈ ആപ്പിലൂടെ കിട്ടുക. വിവാഹമോചനം നേടുമ്പോഴും കുട്ടികളുടെ മുമ്പില്‍വെച്ച് വഴക്കിടാതേയും മറ്റും ശ്രദ്ധിക്കണമെന്നാണ് ആപ്പില്‍ ആവശ്യപ്പെടുന്നത്. ഇതിനിടെ, ഈ ആപ്ലിക്കേഷനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Key Words: Mobile Phone, Application, Divorce, Marriage, Apple, Children, Man, Woman, Technology, Protest

Post a Comment